ഗവൺമെന്റ് എച്ച്. എസ്. നഗരൂർ , നെടുംപറമ്പ്/അക്ഷരവൃക്ഷം/ പ്രത്യാശയുടെ കാലം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രത്യാശയുടെ കാലം
   2020 ജനുവരി 30: കേരളത്തിൽ  ആദ്യമായി കോവിഡ് 19 സ്ഥിരീകരിച്ചത് തൃശൂർ ജില്ലയിലാണ്. മനുഷ്യരും പക്ഷികളും ഉൾപ്പെടെയുള്ള സസ്തനികളിൽ രോഗം ഉണ്ടാകുന്ന ഒരു കൂട്ടം വൈറസുകളാണ് കൊറോണ വൈറസുകൾ. മനുഷ്യരിൽ ജലദോഷപ്പനി മുതൽ മാരകരോഗങ്ങൾക്കുവരെ കാരണമാകാം. കൊറോണ കുടുംബത്തിൽ ജനിതക മാറ്റം സംഭവിച്ചു പുതുതായി രൂപപ്പെട്ട വൈറസ് പരത്തുന്ന രോഗമാണ് കോവിഡ് 19. ക്ഷീണം, വരണ്ടചുമ, പനി എന്നിവയാണ് പൊതു ലക്ഷണങ്ങൾ. 

ശുചിത്വം കോവിഡ് 19 പ്രതിരോധിക്കാനുള്ള മുഖ്യ ഘടകമാണ്. വ്യക്തികൾ സ്വയമായി പാലിക്കേണ്ട അനവധി ആരോഗ്യ ശീലകളുണ്ട്. അവ കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധികളെയും, ജീവിതശൈലി രോഗളെയും നല്ലൊരു ശതമാനം ഒഴിവാക്കുവാൻ കഴിയും. കൂടെകൂടെയുള്ള കൈകഴുകൾ വഴി ഇതിനെ നമുക്ക് പ്രതിരോധിക്കാൻ കഴിയും. പൊതുസ്ഥലങ്ങളിൽ പോയി വരുമ്പോഴും കൈകൾ സോപ് ഉപയോഗിച്ച് 20 സെക്കൻഡ് നേരത്തോളം കഴുകേണ്ടതാണ്. ഇതുവഴി വൈറസുകളെയും ചില ബാക്ടീരിയകളെയും എളുപ്പത്തിൽ കഴുകി കളയാം. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാലകൊണ്ടോ മാസ്ക് ഉപയോഗിച്ചോ നിർബന്ധമായും മുഖം മറയ്ക്കുക. മറ്റുള്ളവർക്ക് രോഗം പകരാതിരിക്കാനും നിശ്വാസവായുവിലെ രോഗാണുക്കളെ തടയുവാനും തൂവാല /മാസ്ക് ഉപകരിക്കും. രോഗബാധിതരുടെ ശരീരസ്രവങ്ങളുമായി സമ്പർക്കത്തിൽ വരാതിരിക്കുക. പൊതുസ്ഥലങ്ങളിൽ തുപ്പാതിരിക്കുക. വായ, മുക്ക്, കണ്ണ് എന്നിവിടങ്ങളിൽ കഴിവതും തൊടാതിരുകുക. ഉയർന്നനിലവാരത്തിലുള്ള മാസ്ക് ഉപയോഗിക്കുന്നതും, ഹസ്തദാനം ഒഴിവാക്കുന്നതും, ആൽക്കഹോൾ അടങ്ങ്യ ഹാൻഡ് സാനിറ്റൈസർ എന്നിവ ഉപയോഗിക്കുന്നതും കൊറോണ വൈറസിനെ ഉൾപ്പെടെ പ്രതിരോധിക്കാൻ ഉത്തമം. അനാവശ്യ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കുക. വൃത്തിയുള്ള വസ്ത്രം ധരിക്കുക. കഴിയുന്നതും വസ്ത്രങ്ങൾ കിടക്കകൾ എന്നിവ കഴുകി സൂര്യപ്രകാശത്തിൽ ഉണക്കുക. ഏറ്റവും ഫലപ്രദമായ അണുനാശിനിയാണ് സൂര്യപ്രകാശം. ഫാസ്റ്റ് ഫുഡും, കൃത്രിമ ആഹാരവും, പഴകിയ ഭക്ഷണവും ഒഴിവാക്കണം. പഴകളും പച്ചക്കറികളും നന്നായി കഴുകി മാത്രം ഉപയോഗിക്കുക. പ്രഭാതഭക്ഷണം ഒഴിവാക്കരുത്. രാത്രി ഭക്ഷണം കുറയ്ക്കുക. ദിവസവും 2 ലിറ്റർ വെള്ളം കുടിക്കണം. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. പുകവലി, മദ്യപാനം, ലഹരിവസ്തുക്കൾ എന്നിവ പാടില്ല. ഈ കാര്യങ്ങൾ കൊണ്ട് കൊറോണയെ പ്രതിരോധിക്കാൻ നമുക്ക് കഴിയും. ശുചിത്വത്തിന്റെ പങ്ക് വളരെ വലുതാണ്. ശുചിത്വത്തിലൂടെ പരമാവധി രോഗങ്ങളെ തടയാൻ നമുക്ക് കഴിയും.

      കഴിഞ്ഞ ഡിസംബർ അവസാനത്തോടെ ചൈനയിലെ വുഹാനിൽ പടർന്നുപിടിച്ച നോവൽ കൊറോണ വൈറസ് മൂന്നുമാസത്തിനകം ലോകത്തിലെ 80-തിൽ  അധികം രാജ്യങ്ങളിലേക്ക് വ്യാപിച്ചുകഴിഞ്ഞു. കോവിഡ് 19 ഇന്ത്യയിൽ ആദ്യമായി റിപ്പോർട്ട് ചെയ്തത് കേരളത്തിലായിരുന്നു. ചൈനയിൽ നിന്നെത്തിയ 3 വിദ്യാർഥികളിലാണ് രോഗം കണ്ടെത്തിയത്. മുൻ വർഷങ്ങളിൽ നിപ്പയെ പ്രതിരോധിച്ച അനുഭവം കോവിഡ് 19 പ്രതിരോധന പ്രവർത്തനങ്ങൾക്ക് മുതൽക്കൂട്ടായി.ഈ ലോക്ക് ഡൗൺ കാലത്തിൽ വീട്ടിൽ ഇരുന്ന് വീടും പരിസരവും വൃത്തിയായി സൂക്ഷിച്ചു കോവിഡ് 19 എതിരെ പ്രതിരോധിക്കാം. പരിസരം ശുചിത്വത്തോടെ സൂക്ഷിക്കുന്നതിലൂടെ രോഗ മുക്തരാകാം. ശുചിത്വം സൂക്ഷിച്ചാൽ നമുക്ക് ഈ കോവിഡ് 19എന്ന വൈറസിനെ പൂർണമായി തുടച്ചുമാറ്റാം.  വ്യക്തിശുചിത്വമാണ് കോവിഡ് 19ഒരു പരിധിവരെ തടയാനുള്ള മാർഗം. പനി, ജലദോഷം എന്നീ അസുഖം ഉള്ളവരോട് അടുത്ത് ഇടപഴകാതിരിക്കുക. പനിയുള്ളവർ ഉപയോഗിച്ച സാധനങ്ങൾ, വസ്ത്രങ്ങൾ എന്നിവ ഉപയോഗിക്കരുത്. യാത്രകൾ കുറയ്ക്കുക, ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ആരോഗ്യവകുപ്പ് നൽകുന്ന ഫോൺ നമ്പറുകളിൽ ബന്ധപെടുക. ഈ കാര്യങ്ങളിലൂടെ കോവിഡ് 19 നമുക്ക് പ്രതിരോധിക്കാം. ശുചിത്വമുള്ളിടത് പ്രതിരോധം എളുപ്പം നടക്കും. 
          STAY HOME
          STAY SAFE
സൗമ്യ എൻ ആർ
Plus One-Science ഗവൺമെൻറ് എച്ച് എസ് എസ്, നഗരൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം