ഗവ. സി. എൻ. പി. എസ്സ്. എൽ. പി. എസ്സ്. മടവൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
19:19, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheebasunilraj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി


ജൂൺ 5 പസ്ഥിതിദിനമാണെന്ന് നമുക്കെല്ലാം അറിയാമല്ലോ ?നാമെല്ലാം ആ ദിനം ആഘോഷിക്കറുണ്ട് ഉണ്ട്. പക്ഷെ നമ്മുടെ പരിസരം വൃത്തിയാക്കാൻ പോലും നമുക്ക് തോന്നാറില്ല .നമുക്ക് നമ്മുടെ വീട് മാത്രം വൃത്തിയായി ഇരുന്നാൽ മതി. പാതയോരങ്ങളെയും,കുളങ്ങളെയും,പുഴകളെയും വൃത്തികേടാക്കാൻ ഒരു മടിയും ഇല്ലെന്നത് തികച്ചും ദുഃഖകരം തന്നെ. നമ്മുടെ ഈ മനോഭാവത്തെ മാറ്റിയെടുക്കാൻ ആണ് ഞാൻ ഈ ലേഖനം എഴുതുന്നത്.

മനുഷ്യനും ,മറ്റു ജീവനുള്ളതും ഇല്ലാത്തതുമായ ഘടകങ്ങളും പൊരുത്തപ്പെട്ടു കഴിയുന്ന വാസസ്ഥലത്തെ പരിസ്ഥിതി എന്ന് പറയുന്നു. മണ്ണ് ജലം വായു കാലാവസ്ഥ തുടങ്ങിയവ പരിസ്ഥിതിയുടെ ഘടകങ്ങളാണ്. ആധുനിക മനുഷ്യന്റെ വികസന പ്രവർത്തനങ്ങൾ പരിസ്ഥിതിയുടെ സന്തുലിതാവസ്ഥയെ തകിടം മറിക്കുന്നു. ജീവനുള്ളവയും ജീവനില്ലാത്തവയും സ്ഥിതി ചെയുന്ന ചുറ്റുപാടുകളും അവയെ സ്വാധീനിക്കുന്ന ഘടങ്ങളും ചേരുമ്പോൾ ഒരു പ്രത്യേക പരിസ്ഥിതി രൂപപ്പെടുന്നു. മനുഷ്യൻ തന്റെ ആവശ്യം നിറവേറ്റുവാനായി പ്രകൃതിയെ ചൂഷണം ചെയ്ത് കൊണ്ടിരിക്കുന്നു. ഇത് കാരണം നാം ദിനംപ്രതി ഗുരുതര പ്രശ്നങ്ങിലേക്കു പൊയ്ക്കൊണ്ടിരിക്കുന്നു. നമ്മുടെ കൊച്ചു കേരളത്തിന്റെ പാരിസ്ഥിതിക പ്രശ്നങ്ങൾ പഠിക്കുകയും പരിഹാരം കണ്ടെത്തേണ്ടതും അനിവാര്യമാണ്. അതിനായി നമുക്ക് ഏവർക്കും ഒത്തുചേർന്നു പരിശ്രമിക്കാം .

" പ്രകൃതി സംരക്ഷണം നമ്മുടെ കടമ"
അർച്ചിത് എം
ക്ലാസ് 1 ഗവ. സി. എൻ. പി. എസ്സ്. എൽ. പി. എസ്സ്. മടവൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം