ഗവ. വി. വി .എൽ. പി. എസ്സ്. കിളിമാനൂർ/അക്ഷരവൃക്ഷം/ഞാൻ കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
19:17, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheebasunilraj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഞാൻ കൊറോണ വൈറസ്

പ്രിയപ്പെട്ട കൂട്ടുകാരെ ഞാൻ കൊറോണ വൈറസ് .പേര് കേട്ട വൈറസ് കുടുംബത്തിലെ ഒരു അംഗം .നിങ്ങളെ പോലെ തന്നെ ഈ പ്രകൃതി യിലെ ഒരു പ്രജ ചൈന യിലെ ഒരു ഘോര വനത്തിൽ കാട്ടു പന്നിയുടെ വൻകുടലിൽ കുഞ്ഞു കുട്ടി പരാധീനങ്ങളുമായി കഴിഞ്ഞു കൂടുകയായിരുന്നു ഞാൻ .നിങ്ങൾക് അറിയാമോ ഞങ്ങൾ വൈറസ് കൾക്ക് പുറത്തു ജീവിക്കാൻ കഴിയില്ല എന്ന്. ഏതെങ്കിലും ജീവികളുടെ ആന്തരാവയവങ്ങളിലാണ് ഞങ്ങൾ വസിക്കുന്നത് പുറത്തു വന്നാൽ ഏതാനും മണിക്കൂറുകൾ ഉള്ളിൽ ഞങ്ങളുടെ കഥ കഴിയും .ഒരു ദിവസം ഒരു ചൈന കാരൻ വന്നു ഞാൻ വസിക്കുന്ന കാട്ടുപന്നിയേയും മറ്റു മൃഗങ്ങളെയും വെടിവച്ച് കൊന്നു ചൈന യിലെ 'വുഹാൻ'എന്ന പട്ടണത്തിൽ മാംസ ചന്തയിൽ കൊണ്ട് പോയി വിറ്റു .ചൈനകാരുടെ ഇഷ്ട വിഭവം ആണ് കാട്ടുപന്നി ഇറച്ചിവെട്ടുകാരൻ പന്നിയുടെ വയർ തുറന്നു ആന്തരാവയവങ്ങൾ പുറത്ത് എടുത്തു .ആ തക്കത്തിന് ഞാൻ ആ ചെറുപ്പക്കാരന്റെ കൈ വിരലിൽ കയറി പറ്റി .അവൻ മൂക്ക് ചൊറിഞ്ഞപ്പോൾ ശ്വാസനാളം വഴി ശ്വാസകോശത്തിലേക്ക് ഇനി 14ദിവസം സമാധി ആണ്. ഈ ദിവസങ്ങളിലാണ് ഞങ്ങൾ പെറ്റുപെരുകുന്നത് ഇതിനിടയിൽ ആ ചെറുപ്പക്കാരാണ് പനിയും ചുമയും ഒക്കെ തുടങ്ങി .പുതുതായി വിരിഞ്ഞ കുഞ്ഞുങ്ങൾ ചൈനക്കാരൻെ്റ ഭാര്യ യുടെയും മക്കളുടെയും അയൽക്കാരുടെയും ദേഹത്ത് കയറി പറ്റി .പാവം ചൈനക്കാരൻ ആശുപത്രിയിൽ ആയി .നല്ല ശ്വാസ തടസം ഉണ്ടായിരുന്നു ശ്വാസകോശത്തിൽ പഴുപ്പ് ഉണ്ടായി .നിമോണിയ ആണെന്നാണ് കരുതിയത് അതിനുള്ള ട്രീറ്റ്മെന്റ് നൽകി .പക്ഷെ ചൈന കാരൻ അഡ്മിറ്റ്‌ ആയ ആറാം ദിവസം മരിച്ചു .ഞാൻ ഡോക്ടർ ടെ ശരീരത്തിൽ കയറി പറ്റി .എന്റെ മക്കൾ കളി തുടങ്ങി കഴിഞ്ഞു .പനി പടർന്നു പിടിച്ചു കൊണ്ടിരിക്കുന്നു .മരുന്നുകൾ ഫലിക്കാത്ത മാരകമായ പനി .ദിവസവും ആയിരങ്ങൾ ആശുപത്രിയിൽ വന്നു .മൃതദേഹങ്ങൾ വഹിച്ചു കൊണ്ട് ആംബുലൻസുകൾ ചീറി പാഞ്ഞു .ലോകം പകച്ചു നിന്നു .ഗവേഷകർ തല പുകച്ചു .ഈ രോഗത്തിന് കാരണ കാരൻ ആയ വൈറസ് എവിടെ നിന്ന് വന്നു പ്രതിവിധി എന്ത് .കുറച്ചു ദിവസത്തിനുള്ളിൽ എന്നെ തിരിച്ചറിഞ്ഞു ."Noval Corana Virus ".താമസിയാതെ എനിക്കെതിരെ മരുന്ന് കണ്ടുപിടിക്കും എന്ന് അറിയാം .പക്ഷെ ഈ യുദ്ധത്തിൽ നിങ്ങൾ ജയിച്ചാൽ മാത്രമേ നിങ്ങൾക് മുന്നോട്ടു പോകാൻ കഴിയൂ .ഒരു കാര്യം കൂടി ,പ്രകൃതി യുടെ ആവാസവ്യവസ്ഥകളിലേക്ക് നിങ്ങൾ കടന്ന് കയറരുത് .ഒരിക്കലും തമ്മിൽ കാണാൻ ഇടവരുത്തരുത് എന്ന് പ്രാർത്ഥിച്ചു കൊണ്ടു കൊറോണ വൈറസ്.

പ്രണവ്. R. ഉദയൻ
2B ഗവ. വി. വി .എൽ. പി. എസ്സ്. കിളിമാനൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം