ഗവ. യു പി സ്കൂൾ, ചുനക്കര/അക്ഷരവൃക്ഷം/കൊറോണ മാരി(കവിത)

Schoolwiki സംരംഭത്തിൽ നിന്ന്
17:15, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SHEEBA2018 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ മാരി <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ മാരി

കൺചിമ്മിയ നേരം
കിരാത താണ്ഡവമായി
കൊറോണമാരി
ദൈവത്തിന്റെ സ്വന്തം നാട്ടിലും

ജനം ഭീതി പൂണ്ടൂ
എങ്ങും വിഹ്വലതകൾ
അവർ സ്വയം ചോദിച്ചു
ഇനി എത്ര നാൾ കൊറോണ എന്നിലേക്കടുക്കുവാൻ

ഭവനങ്ങളിലേക്ക് തന്നെ അഭയം തേടുക
ആധിപൂണ്ടു ജനം അന്നത്തിനായി
നെട്ടോട്ടമോടിയ കാലം
മറക്കില്ല നാം ഒരിക്കലും

ആൾദൈവങ്ങൾ ഓടി മാഞ്ഞു
മനുഷ്യദൈവങ്ങളായി ഡോക്ടറും നേഴ്സും
രക്ഷകരായി മുഖ്യനുംകൂട്ടരും
പോലീസ് സേനയും
കനിവിൻ കരുതലായി സന്നദ്ധസംഘങ്ങളും

നാം ഒന്നാണ് പ്രളയം തെളിയിച്ചു
ഇനി കൊറോണയും
മാനവസേവ,മാധവസേവ
ലക്ഷ്യം അതുമാത്റം
തോൽക്കില്ല നാം വീറോടെ
മുന്നോട്ട്....മുന്നോട്ട്
 

അയന.പി.വി
7 എ ഗവ.യു.പി.എസ് ചുനക്കര
മാവേലിക്കര ഉപജില്ല
ആലപ്പ‍ുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത