എ.എൽ.പി.എസ്. തിമിരി/അക്ഷരവൃക്ഷം/ എന്താണ് പരിസ്ഥിതി

16:28, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ajamalne (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= എന്താണ് പരിസ്ഥിതി | color= 2 }}പരിസ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്താണ് പരിസ്ഥിതി
പരിസ്ഥിതി നശീകരണം ഇന്ന് ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വിപത്താണ്. ഇന്ന് ലോകത്തെമ്പാടുമുള്ള മാധ്യമങ്ങളിലും പരിസ്ഥിതിയെ പരാമർശിക്കാത്ത ഒരു വാർത്തപോലും ഉണ്ടാകാത്ത ദിനങ്ങളില്ല. എന്നാൽ ഇന്ന് പരിസ്ഥിതി എന്നത് അതിന്റെ വിശാലമായ കാഴ്ചപ്പാടിൽ നിന്നു മാറി വളരെ ചെറിയ തലത്തിൽ ഒതുങ്ങിതീർന്ന ഒരു വിഷയം മാത്രമായാണ് ലോകം വീക്ഷിക്കുന്നത്. പരിസ്ഥിതി നശീകരണം എന്നാൽ, പാടം, ചതുപ്പുകൾ മുതലായവ നികത്തൽ, ജലസ്രോതസ്സുകളിൽ അണക്കെട്ടുകൾ നിർമ്മിക്കുക, കാടുകൾ, മരങ്ങൾ മുതലായവ വെട്ടിനശിപ്പിക്കുക, കുന്നുകൾ, പാറകൾ ഇവയെ ഇടിച്ചു നിരപ്പാക്കുക, കുഴൽക്കിണറുകളുടെ അമിതമായ ഉപയോഗം, വ്യവസായശാലകളിൽ നിന്ന് വമിക്കുന്ന വിഷലിപ്തമായ പുകമൂലമുള്ള അന്തരീക്ഷ മലിനീകരണം, അവിടെനിന്നും ജലാശയങ്ങളിലേയ്ക്ക് ഒഴുക്കിവിടുന്ന വിഷമയമായ മലിനജലം, വാഹനങ്ങളിൽനിന്നുള്ള അന്തരീക്ഷ മലിനീകരണം, പ്ലാസ്റ്റിക് വസ്തുക്കളുടെ വേസ്റ്റുകൾ, മറ്റു ജീവജാലങ്ങളെ കൊന്നൊടുക്കൽ, കൃഷിയിടങ്ങളിൽ ഉപയോഗിക്കുന്ന രാസകീട നാശിനികൾ, ഇവയൊക്കെയാണ് പ്രകൃതിയുടെ നശത്തിലേക്ക് നയിക്കുന്നത്. പ്രകൃതിസംരക്ഷണത്തിനു വേണ്ടി രാവും പകലുമില്ലാതെയാണ് പല സംഘടനകളും നമുക്ക് ചുറ്റും പ്രവർത്തിക്കുന്നത്. എന്നാൽ നമ്മൾ പ്രകൃതിസംരക്ഷണത്തിന് പ്രാധാന്യം നൽകാതെ തന്റെ സ്വാർത്ഥതയ്ക്കു വേണ്ടി പ്രകൃതിയെ നശിപ്പിച്ചാൽ അതിന്റെ പാർശ്വഫലങ്ങൾ അനുഭവിക്കുന്നത് നമ്മുടെ ഭാവി തലമുറയായിരിക്കും. നമുടെ ഈ പ്രകൃതി നമുടെതു മാത്രമല്ല എന്ന സത്യം നമ്മൾ വിസ്മരിക്കരുത്. എന്തിന് ചെറിയ കടലാസ് തുണ്ട് വലിച്ചെറിയുന്നതും പ്രകൃതിയുടെ നാശത്തിനു കാരണമാകും കാരണം ഓരോ കടലാസും മരങ്ങളിൽ നിന്നാണ് ഉണ്ടാക്കുന്നത് അതിനാൽ നമ്മുടെ ചെറിയ പ്രവർത്തികൾ പോലും പ്രകൃതിയുടെ നാശത്തിലേക്ക് നയിക്കുന്നു.ഇനി നമുക്ക് പ്രകൃതിയെ സംരക്ഷിക്കേണ്ട പ്രാധാന്യം ചിന്തിക്കാൻ സമയമില്ല പ്രവർത്തിയിലൂടെ യാഥാർത്ഥ്യമാക്കാം.


അഞ്ജന മോഹൻ
4 ഇല്ല എ.എൽ.പി.എസ്. തിമിരി
ചെറുവത്തൂർ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം