ഗവ ഠൗൺ യു പി എസ്സ് കിളിമാനൂർ/അക്ഷരവൃക്ഷം/കൊറോണ വൈറസ്
ഹായ് കൂട്ടുകാരേ, നിങ്ങൾക്കെന്നെ അറിയാമല്ലോ. ഞാനാണ് കൊറോണ വൈറസ്. എന്നെ കോവിഡ് 19 എന്നാണറിയപ്പെടുന്നത്. ഞാനൊരു മഹാമാരിയാണ്. അതെന്താണെന്നല്ലേ?. ഞാനാരുടെയെങ്കിലും ശരീരത്തിൽ പ്രവേശിച്ചുകഴിഞ്ഞാൽ പെട്ടെന്ന് പെററുപെരുകുകയും മറ്റുള്ളവരിലേക്ക് രോഗം പരത്തുകയും ചെയ്യുന്നു. അങ്ങനെ സംഭവിക്കാതിരിക്കാനാണ് നിങ്ങൾ മാസ്ക്ക് ധരിക്കുന്നതും കൈകൾ കൂടെക്കൂടെ സോപ്പുപയോഗിച്ച് കഴുകുന്നതും. ഞാൻ നിങ്ങളിൽ ആർക്കെങ്കിലും ബാധിച്ചാൽ അവർക്ക് പനി, തൊണ്ടവേദന, തലവേദന, ശരീരക്ഷീണം എന്നീ ലക്ഷണങ്ങൾ അനുഭവപ്പെടും. പ്രായമായവരിലും രോഗപ്രതിരോധശേഷി കുറഞ്ഞവരിലും കൂടുതൾ പ്രശ്നമുണ്ടാക്കുകയും ആയിരക്കണക്കിനാളുകളെ മരണത്തിലേക്ക് തള്ളിവിടുകയും ചെയ്യും. അതുകൊണ്ട് നിങ്ങൾക്കെന്നെ ഭയങ്കരപേടിയാണെന്നറിയാം. നിങ്ങളെല്ലാവരും ഒറ്റക്കെട്ടായി നിന്ന് പൊരുതുന്നതുകൊണ്ട് എനിക്കിവിടെ അധികകാലം പിടിച്ചുനിൽക്കാനാവില്ല. ആയതിനാൽ ഞാനിവിടുന്ന് പെട്ടെന്നുതന്നെ പോകുന്നതാണ്. ഇപ്പോൾ നിങ്ങൾക്ക് സന്തോഷമായില്ലേ?. ഇനി നിങ്ങൾക്ക് വരാൻ പോകുന്നത് സന്തോഷത്തിന്റെയും ആശ്വാസത്തിന്റെയും ദിനങ്ങളായിരിക്കും.
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 25/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം