ജി യു പി എസ് ആര്യാട് നോർത്ത്/അക്ഷരവൃക്ഷം/മഹാമാരിയെ തുരത്തിയ നാട്
മഹാമാരിയെ തുരത്തിയ നാട്
ഒരു മനോഹരമായ ഉൾനാടൻ ഗ്രാമം. ആ നാട്ടിലുള്ളവർ വളരെ സന്തോഷത്തോടെയും സമാധാനത്തോടെയുമാണ് ജീവിച്ചിരുന്നത്. അവരിൽ ഒരഹങ്കാരിയും ധനികനുമായ വ്യാപാരിയും ഉണ്ടായിരുന്നു. അയാൾ കാട്ടിൽ നിന്ന് മൃഗങ്ങളെ വേട്ടയാടുകയും വിൽക്കുകയും ഭക്ഷിക്കുകയും ചെയ്യുമായിരുന്നു. അയാളുടെ കടയിൽ നിന്ന് മൃഗങ്ങളും മാംസങ്ങളും വാങ്ങാൻ പുറത്തുനിന്നും മുന്തിയ ഹോട്ടലുകളിൽ നിന്നും ആളുകൾ വരുമായിരുന്നു. ആ സമയത്ത് സിറ്റിയിൽ ഒരു പകർച്ച വ്യാധി പിടിപെട്ടു. ഇതിലൂടെ ഒരുപാട് പേർ മരിക്കുകയും ചെയ്തു. അതിന് മരുന്ന് കണ്ടുപിടിച്ചിട്ടില്ലായിരുന്നു. ഇതൊന്നുമറിയാതെ വ്യാപാരി പുറത്തുനിന്നു വരുന്നവർക്ക് മാംസം വിറ്റുകൊണ്ടിരുന്നു. അങ്ങനെ പകർച്ച വ്യാധി ഉള്ളവരും മാംസം വാങ്ങാൻ വന്നു കൊണ്ടിരുന്നു. അങ്ങനെ ഇയാൾക്കും കുട്ടിക്കും പകർച്ചവ്യാധി പിടിപെട്ടു. എങ്കിലും ഇതൊന്നും വക വെയ്ക്കാതെ കടയിൽ പോകുകയും കുട്ടിയെ കളിക്കാൻ വിടുകയും ചെയ്തു. അങ്ങനെ നാട്ടിലുള്ള പലർക്കും രോഗം പിടിപെട്ടു.വ്യാപാരിയുടേയും കുട്ടിയുടേയും അസുഖം കൂടുകയും ചെയ്തു. ഇയാളുടെ കൈയ്യിൽ പണം ഉണ്ടായിരുന്നതു കൊണ്ട് സിറ്റിയിൽ നിന്ന് ഡോക്ടറെ വിളിച്ച് ഇയാളെയും മകളേയും ചികിത്സിച്ചു. മറ്റാർക്കും ഒരു വൈദ്യസഹായവും ചെയ്തില്ല. പക്ഷെ ഡോക്ടർമാർ കൊടുത്ത ഒരു നിർദേശവും പാലിച്ചില്ല. ഇതെല്ലാം കണ്ട ആ നാട്ടിലെ മറ്റൊരു ധനികൻ പുറത്തുനിന്ന് ഡോക്ടർമാരെ വിളിച്ച് നാട്ടിലുള്ളവർക്ക് ബോധവത്കരണ ക്ലാസ്സും, അസുഖമുള്ളവരെ ചികിത്സിക്കുകയും ഒറ്റയ്ക്ക് ഒരു മുറിയിൽ താമസിപ്പിക്കുകയും, അസുഖമില്ലാത്തവരുമായി സമ്പർക്കം ഒഴിവാക്കുയും ചെയ്തു. ഡോക്ടർമാർ നാട്ടുകാർക്ക് ബോധവത്കരണക്ലാസ്സിലൂടെ പറഞ്ഞുകൊടുത്തത്... • വ്യക്തി ശുചിത്വം പാലിക്കുക • സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ വൃത്തിയായി കഴുകുക • ഇടയ്ക്കിടെ സാനിറ്റൈസർ ഉപയോഗിക്കുക • പുറത്തുപോകുമ്പോൾ മാസ്ക് ധരിക്കുക • മറ്റുള്ളവരുമായുള്ള സമ്പർക്കം ഒഴിവാക്കുക • പനിയുള്ളവരുമായി ഒരു മീറ്റർ അകലം പാലിക്കുക • തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തുവാല കൊണ്ട് മുഖം മറയ്ക്കുക • പൊതുസ്ഥലങ്ങളിൽ തുപ്പാതിരിക്കുക • കണ്ണ്,മൂക്ക്,വായ തുടങ്ങിയ സ്ഥലങ്ങളിൽ തൊടാതിരിക്കുക • ധാരാളം വെള്ളം കുടിക്കുക ഈ നിർദേശങ്ങളൊക്കെ അനുസരിച്ചവർക്ക് രോഗം പൂർണ്ണമായും ഭേദമായി. എന്നാൽ വ്യാപാരിയും മകളും പിന്നെയും ഒന്നും അനുസരിച്ചില്ല. അങ്ങനെ വ്യാപാരിയുടെ മകൾക്ക് അസുഖം കൂടിക്കൂടി വന്നു. അങ്ങനെ മരിക്കുകയും ചെയ്തു. മകളുടെ മരണത്തോടെ അയാൾ വളരെ ദു:ഖിതനായി. അങ്ങനെ അയാൾ ഡോക്ടറുടെ നിർദേശങ്ങൾ പാലിക്കുകയും രോഗം മാറുകയും ചെയ്തു. അയാളുടെ പണം മറ്റുള്ളവർക്കു വേണ്ടി ചെലവഴിക്കാനും തുടങ്ങി.അങ്ങനെ ആ നാട് വീണ്ടും പഴയതു പോലെയായി. ലോകം മുഴുവൻ കീഴടക്കിയ മഹാവ്യാധിയെ അവർക്ക് കിട്ടിയ നിർദേശങ്ങൾ പാലിച്ച് കീഴടക്കി. അങ്ങനെ മറ്റുള്ള നാടുകൾക്ക് ആ നാട് ഒരു മാതൃകയായി.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- ആലപ്പുഴ ജില്ലയിൽ 25/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ