എസ്സ് എൻ യു പി എസ്സ് തേവലക്കാട്/അക്ഷരവൃക്ഷം/ വിവേകമാണ് വേണ്ടത്

Schoolwiki സംരംഭത്തിൽ നിന്ന്
15:44, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheebasunilraj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വിവേകമാണ് വേണ്ടത്


കൊറോണ എന്ന മഹാമാരിക്കു മുമ്പിൽ പകച്ചു നിൽക്കുകയാണ് ലോകം. അപ്രതീക്ഷിതമായി കടന്നു വന്ന ഈ മഹാമാരിക്കു മുമ്പിൽ ഒരു നിമിഷം നമ്മൾ പകച്ചു, എങ്കിലും ഇന്ന് നമ്മൾ വിശ്രമമില്ലാത്ത പോരാട്ടത്തിലാണ് .അതിനു വേണ്ടി പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകരുടെയും പോലീസ് ഉദ്യോഗസ്ഥന്മാരുടെയും നിസ്വാർത്ഥമായ സേവനത്തിന് ബലം കൊടുക്കുക എന്നത് നമ്മുടെ ഉത്തരവാദിത്വമാണ്. നമ്മൾ സുരക്ഷിതരായി ബ്രേക്ക് ദ ചെയിന്റെ ഭാഗമായി വീട്ടിൽ ഇരിക്കുകയാണ് ചെയ്യേണ്ടത്.ഈ സാഹചര്യത്തിൽ പരിസ്ഥിതി, ആരോഗ്യം, രോഗപ്രതിരോധം ഈ മൂന്ന് കാര്യങ്ങൾക്ക് അതീവ പ്രാധാന്യം കൊടുക്കണം ലോകം കൊറോണയുടെ പിടിയിൽ അകപ്പെട്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ പരിസ്ഥിതിയിലുണ്ടായ മാറ്റം ഏറെ ശ്രദ്ദേയമാണ്.മലിനീകരണ തോത് ഗണ്യമായി കുറഞ്ഞിരിക്കുന്നു. മനുഷ്യൻ വീട്ടിനുള്ളിലായപ്പോൾ മറ്റ് ജീവജാലങ്ങൾക്ക് അവരുടെ സ്വാഭാവിക പരിതസ്ഥിതി തിരിച്ചുകിട്ടി. പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത എന്ന വലിയ തിരിച്ചറിവാണ് ഈ മഹാമാരി നമുക്ക്‌ നൽകിയത്

അക്ഷയ്
7 C എസ്. എൻ. യു. പി. എസ്. തേവലക്കാട്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം