യു..സി.എൻ.എൻ.എം.എ.യു.പി.എസ് പോരൂർ/അക്ഷരവൃക്ഷം/ ലോക്ക് ഡൌൺ കാലത്തെ ഒരു കുട്ടി കഥ

Schoolwiki സംരംഭത്തിൽ നിന്ന്
15:29, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ലോക്ക് ഡൌൺ കാലത്തെ ഒരു കുട്ടി കഥ

ഒരിടത്ത് ഒരിടത്ത് ഒരു കുട്ടിയുണ്ടായിരുന്നു, 2-)o ക്ലാസ്സിൽ പഠിക്കുന്ന ഈ കുട്ടിയുടെ പേര് അശ്വിൻ എന്നാണ്.

ഇപ്പോൾ അവധിക്കാലമാണ്, അച്ഛനും അമ്മയും എന്നും അവനെ ഒറ്റക്കാക്കി ജോലിക്ക് പോവും, പാവം അശ്വിൻ, ഒരുപാട് കാത്തിരുന്ന അവധിക്കാലമാണ്. അവന് അവിടെ കളിക്കാൻ ആരും ഉണ്ടായിരുന്നില്ല.

അങ്ങനെ കുറെ ദിവസങ്ങൾക്കു ശേഷം അവൻ അറിഞ്ഞു ഇപ്പോൾ ലോകത്ത് ഒരു വൈറസ് വന്നു എന്ന്. ലോകം മുഴുവൻ പേടിച്ചു. അപ്പോൾ സർക്കാർ ജനങ്ങളോട് പ്രഖ്യാപിച്ചു എല്ലാവരും അവരവരുടെ വീട്ടിൽ കരുതലോടെ ഇരിക്കണമെന്ന്, ഇതുകേട്ട അശ്വിന്റെ അച്ഛനമ്മമാർ വീട്ടിൽ ഇരിക്കാൻ തുടങ്ങി.

എല്ലാവരും വൈറസിനെ പേടിച്ചു കഴിയുമ്പോൾ അവന് മാത്രം സന്തോഷമായി. അവന് അവന്റെ ലോകമായ അച്ഛന്റെയും അമ്മയുടെയും കൂടെ വീട്ടിൽ കുറെ ദിവസം കഴിയാൻ പറ്റി. അവൻ അച്ഛന്റെയും അമ്മയുടെയും കൂടെ കുറേ സമയം കളിച്ചു, അമ്മ ഇഷ്ടമുള്ള ഭക്ഷണങ്ങൾ ഉണ്ടാക്കി കൊടുത്തു, ഫുട്ബോൾ, ക്രിക്കറ്റ്‌, തലപന്ത് കളി, കുട്ടിയും കോലും, അങ്ങനെ അങ്ങനെ അവൻ പല കളികളും പുതുതായി പഠിച്ചു, ധാരാളം കഥകൾ കേട്ടു. ലോകം ലോക്ക് ഡൌൺ ആയപ്പോൾ അവന് സത്യത്തിൽ അവന്റെ ലോകം തിരിച്ചു കിട്ടി. അവൻ മാത്രം വൈറസിനോട് നന്ദി പറഞ്ഞു.

നിരഞ്ജൻ നാരായൺ.U.C
4 A യു.സി.എൻ.എൻ.എം.എ.യു.പി.സ്കൂൾ, പോരൂർ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കഥ