സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/കൊറോണ അഥവാ കോവിഡ്-19

Schoolwiki സംരംഭത്തിൽ നിന്ന്
15:25, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stmaryslpslalampala (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണ അഥവാ കോവിഡ് - 19 | color= 5 }} <p>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ അഥവാ കോവിഡ് - 19

നമ്മളുടെ ഈ ലോകം ഇപ്പോൾ corona എന്ന വൈറസിന്റെ ഭീതിയില് അകപ്പെട്ടു ഇരിക്കുയാണ്‌. ഈ വൈറസ് ഇതുവരെ ലോകത്ത് ആകമാനം 120000 ആൾക്കാരുടെ ജീവൻ എടുത്തു കഴിഞ്ഞു. 20 ലക്ഷത്തോളം ആൾക്കാർ ഇതിന്റെ പിടിയിലും ആണ്.

ഇത്രയും ഭീകരനായ ഈ corona എന്താണ്? ഇത് വൈറസ് കുടുംബത്തിലെ ഒരു അംഗം തന്നെ ആണ്. ഇതിനു മനുഷ്യരില് സാധാരണ ജലദോഷം മുതൽ, കൂടുതൽ ഭീകരമായ അസുഖങ്ങള് വരെ ഉണ്ടാക്കാൻ സാധിക്കും.

ഇതിന് Corona വൈറസ് എന്ന് പേര് വരാൻ കാരണം, ഇതിന്റെ ആകൃതി തന്നെ ആണ്. ഒരു കിരീടത്തിന്റെ ആകൃതി പോലെ ഇതിന് ചുറ്റും ഉള്ളതു കൊണ്ട്, ഇതിന് Coronavirus എന്ന പേര് വന്നു.

ഇതെങ്ങനെ പൊട്ടി പുറപ്പെട്ടു. ചൈനയിലെ Wuhan എന്ന സ്ഥലത്തെ ഒരു seafood market ല് ആയിരുന്നു ആദ്യം ഇത് തുടങ്ങുന്നത്. പിന്നീട് അത് അത് ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും മനുഷ്യരാല് പകരുക ഉണ്ടായി. ഇപ്പോഴും ജീവനു ഭീഷണി ആയി തുടരുന്നു.

ഇതിനെ തടയാൻ സാധിക്കുമോ? ഇതൊരു പുതിയ വൈറസ് ആയതിനാൽ, ഇതിന് ഒരു മരുന്നോ വാക്‌സിനോ ഇതുവരെ കണ്ടു പിടിക്കാന് ആയിട്ടില്ല. അതുവരെ ഈ വൈറസ് അപകടകാരി തന്നെ തുടരും. ഇതിന്റെ പല ലക്ഷണങ്ങളും ചികിത്സിച്ചു ഭേദമാക്കാവുന്നത് ആണെങ്കിലും, അത് ഒരാളുടെ ആരോഗ്യനിലയെ ആശ്രയിച്ചു ഇരിക്കുന്നു.

പിന്നെ ഇതിനെ എങ്ങനെ പ്രതിരോധിക്കാന് സാധിക്കും? നമ്മുടെ കൈകളും മുഖവും വൃത്തിയായി സോപ്പ് ഇട്ടു കഴുകി സൂക്ഷിക്കുക തന്നെ. ആൾകാരുമായി ശാരീരികമായി അകലം സൂക്ഷിക്കുക. നല്ല ഭക്ഷണം നല്ലത് പോലെ പാകം ചെയതു കഴിക്കുക, ആരോഗ്യവാനായി ഇരിക്കുക.

അമേരിക്ക, ഇറ്റലി, സ്പൈൻ മുതലായ രാജ്യങ്ങളില് ഇത് വളരെ അധികം പടരുന്നു എങ്കിലും, നമ്മുടെ രാജ്യത്തിന് ഒരു പരിധി വരെ പ്രതിരോധിക്കാന് സാധിച്ചിട്ടുണ്ട്. പ്രത്യേകിച്ച് നമ്മുടെ കൊച്ചു കേരളം ആശാവഹമായ രീതിയില് പ്രതിരോധിക്കുന്നു.

ഈ പ്രതിരോധത്തില് നമുക്ക് ഓരോരുത്തര്ക്കും പങ്കെടുത്ത്, നമ്മുടെ ജീവനു തന്നെ ലോകത്തിനു തന്നെ ഭീഷണി ആയ ഈ മഹാമാരിയെ നമുക്ക് തോല്പിച്ചു ഇല്ലാതാക്കാം. നമ്മുടെ ഓരോരുത്തരുടെയും പങ്കാളിത്തം ഇതിന് അനിവാര്യം ആണ്.

പാർത്ഥൻ സജീഷ്
1 A സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം