ടി കെ എം എൽ പി എസ് മാന്തുരുത്തി/അക്ഷരവൃക്ഷം/Break the chain

Schoolwiki സംരംഭത്തിൽ നിന്ന്
14:58, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- CHITHRA DEVI (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
Break the Chain
 ചൈനയിൽ ഉണ്ടായ ഒരു വൈറസ് ഇന്ന് ലോകം മുഴുവൻ വിറപ്പിക്കുകയാണ്. നിസ്സാരനായ ആ വൈറസ് കാരണം ലക്ഷക്കണക്കിന് മനുഷ്യ ജീവൻ നമുക്ക് നഷ്ടമായി. ഒരുപാട് ദൂരെ നിന്നും കോവിഡ് 19 അഥവാ കൊറോണ നമ്മുടെ തൊട്ട് അയൽപക്കങ്ങളിൽ എത്തി.നമ്മുടെ തലയ്ക്കു മുകളിൽ തൂങ്ങിയാടുന്ന മൂർച്ചയുള്ള വാളായി ഇതു മാറ്റി. കൊറോണയ്ക്കെതിരെ  പോരാടി രാജ്യത്തേയും, സ്വത്തിനേയും, ജീവനേയും രക്ഷിക്കേണ്ടത് നമ്മുടെ ഒരോരുത്തരുടേയും കർത്തവ്യമാണ്. അതിനു ഭയത്തെക്കാൾ നമുക്ക് വേണ്ടത് ജാഗ്രതയാണ് .ഭരണകൂടം ലോക്ക് ഡൗൺ പ്രഖ്യാപിച്ചത് നമുക്ക് ഓരോരുത്തർക്കും വേണ്ടിയാണ് എന്നുള്ള കാര്യം നമ്മൾ ചിന്തിക്കണം. കഴിവതും വീട്ടിൽ തന്നെ ഇരിക്കുകയും, എപ്പോഴും മാസ്ക് ധരിച്ചും, സോപ്പോഹാൻഡ് വാഷോ ഉപയോഗിച്ച്  കൈകൾ കഴുകിയും, പുറത്തിറങ്ങുമ്പോൾ സാനിറ്റൈസർ ഉപയോഗിച്ചും, മറ്റുള്ളവരിൽ നിന്നും അകലം പാലിച്ചും ഒരു പരിധി വരെ നമുക്ക് കൊറോണയെ തടയാം. കൊറോണയ്ക്കെതിരെ പോരാടുന്ന ഡോക്ടർമാർക്കും, നഴ്സുമാർക്കും, ആരോഗ്യ പ്രവർത്തകർക്കും, ഉച്ചവെയിലത്ത് ലോക്ക് ഡൗൺ നടപ്പാക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കും ഉള്ള നന്ദി എത്ര പറഞ്ഞാലും അധികമാവില്ല. പ്രളയത്തെ അതിജീവിച്ച ഇതിനെക്കാൾ വലിയ പ്രതിസന്ധികളെ തരണം ചെയ്ത നമ്മൾക്ക് കൊറോണയെയും അതിജീവിക്കാൻ കഴിയും. കൊറോണ എന്ന വലക്കണ്ണി നമ്മൾ മുറിക്കും. WE WILL BREAK THE CHAIN
ഗൗരി നന്ദ ആർ എസ്
3 ടി കെ എം എൽ പി എസ് മാന്ത‍ുര‍ുത്തി
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം