ടി കെ എം എൽ പി എസ് മാന്തുരുത്തി/അക്ഷരവൃക്ഷം/Break the chain
ദൃശ്യരൂപം
Break the Chain
ചൈനയിൽ ഉണ്ടായ ഒരു വൈറസ് ഇന്ന് ലോകം മുഴുവൻ വിറപ്പിക്കുകയാണ്. നിസ്സാരനായ ആ വൈറസ് കാരണം ലക്ഷക്കണക്കിന് മനുഷ്യ ജീവൻ നമുക്ക് നഷ്ടമായി. ഒരുപാട് ദൂരെ നിന്നും കോവിഡ് 19 അഥവാ കൊറോണ നമ്മുടെ തൊട്ട് അയൽപക്കങ്ങളിൽ എത്തി.നമ്മുടെ തലയ്ക്കു മുകളിൽ തൂങ്ങിയാടുന്ന മൂർച്ചയുള്ള വാളായി ഇതു മാറ്റി. കൊറോണയ്ക്കെതിരെ പോരാടി രാജ്യത്തേയും, സ്വത്തിനേയും, ജീവനേയും രക്ഷിക്കേണ്ടത് നമ്മുടെ ഒരോരുത്തരുടേയും കർത്തവ്യമാണ്. അതിനു ഭയത്തെക്കാൾ നമുക്ക് വേണ്ടത് ജാഗ്രതയാണ് .ഭരണകൂടം ലോക്ക് ഡൗൺ പ്രഖ്യാപിച്ചത് നമുക്ക് ഓരോരുത്തർക്കും വേണ്ടിയാണ് എന്നുള്ള കാര്യം നമ്മൾ ചിന്തിക്കണം. കഴിവതും വീട്ടിൽ തന്നെ ഇരിക്കുകയും, എപ്പോഴും മാസ്ക് ധരിച്ചും, സോപ്പോഹാൻഡ് വാഷോ ഉപയോഗിച്ച് കൈകൾ കഴുകിയും, പുറത്തിറങ്ങുമ്പോൾ സാനിറ്റൈസർ ഉപയോഗിച്ചും, മറ്റുള്ളവരിൽ നിന്നും അകലം പാലിച്ചും ഒരു പരിധി വരെ നമുക്ക് കൊറോണയെ തടയാം. കൊറോണയ്ക്കെതിരെ പോരാടുന്ന ഡോക്ടർമാർക്കും, നഴ്സുമാർക്കും, ആരോഗ്യ പ്രവർത്തകർക്കും, ഉച്ചവെയിലത്ത് ലോക്ക് ഡൗൺ നടപ്പാക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കും ഉള്ള നന്ദി എത്ര പറഞ്ഞാലും അധികമാവില്ല. പ്രളയത്തെ അതിജീവിച്ച ഇതിനെക്കാൾ വലിയ പ്രതിസന്ധികളെ തരണം ചെയ്ത നമ്മൾക്ക് കൊറോണയെയും അതിജീവിക്കാൻ കഴിയും. കൊറോണ എന്ന വലക്കണ്ണി നമ്മൾ മുറിക്കും. WE WILL BREAK THE CHAIN
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 25/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം