ജി.എം.എൽ..പി.എസ് മമ്പുറം/അക്ഷരവൃക്ഷം/കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
14:57, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണക്കാലം

ആഹാ വീട്ടിൽ എന്തു രസം വിലക്കുകളില്ലാതെല്ലാം
മാവിൻകൊമ്പിൽ ഊഞ്ഞാലാടി മാമ്പഴം തിന്നു രസിക്കാം.
പൂന്തോട്ടത്തിൽ പൂവിനെ നോക്കി ആനന്ദിച്ചീടാം
പൂമ്പാറ്റകളെ കണ്ടു രസിച്ചീടാം
ഇന്നലെ ഇന്നും നാളെയും ഒരുപോലെ ഈ കാലം
അച്ഛനെ കാണാൻ പാതിര വരെയും കാത്തിരിപ്പില്ല ഇക്കാലം
കളിചിരി പെരുമഴ അമ്മയുമൊത്ത് ആനന്ദിക്കും ഇക്കാലം
സ്നേഹം തുളുമ്പും നന്മ വിതറും
ഒത്തൊരുമിച്ചൊരു അവധിക്കാലം
 

ഫാത്തിമ സന. കെ
3 A ജി.എം.എൽ.പി.എസ് മമ്പുറം
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത