ആഹാ വീട്ടിൽ എന്തു രസം വിലക്കുകളില്ലാതെല്ലാം
മാവിൻകൊമ്പിൽ ഊഞ്ഞാലാടി മാമ്പഴം തിന്നു രസിക്കാം.
പൂന്തോട്ടത്തിൽ പൂവിനെ നോക്കി ആനന്ദിച്ചീടാം
പൂമ്പാറ്റകളെ കണ്ടു രസിച്ചീടാം
ഇന്നലെ ഇന്നും നാളെയും ഒരുപോലെ ഈ കാലം
അച്ഛനെ കാണാൻ പാതിര വരെയും കാത്തിരിപ്പില്ല ഇക്കാലം
കളിചിരി പെരുമഴ അമ്മയുമൊത്ത് ആനന്ദിക്കും ഇക്കാലം
സ്നേഹം തുളുമ്പും നന്മ വിതറും
ഒത്തൊരുമിച്ചൊരു അവധിക്കാലം