സെന്റ്.ആനീസ് സി.യു.പി.എസ് എടത്തിരിത്തി/അക്ഷരവൃക്ഷം/എന്റെ പരിസരം

Schoolwiki സംരംഭത്തിൽ നിന്ന്
13:45, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24557 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ശുചിത്വം അറിവ് നൽകും <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം അറിവ് നൽകും

ഏഴാം ക്ലാസ്സിലെ ലീഡറായിരുന്നു അശോക് . അവന്റെ അധ്യാപകൻ വിദ്യാർത്ഥികൾ മുടങ്ങാതെ പ്രാത്ഥനയിൽ പങ്കെടുക്കണമെന്നും പങ്കെടുക്കാത്തവർക്ക് കഠിന ശിക്ഷ ലഭിക്കുമെന്നും പറഞ്ഞിരുന്നു. അന്ന് ഒരു കുട്ടി മാത്രം വന്നില്ല. ആരാണ്‌ പ്രാർത്ഥനയിൽ പങ്കെടുക്കാത്തത് എന്ന് നോക്കിയപ്പോൾ അത്‌ മുരളിയാണെന്ന് മസ്സിലായി. ക്ലാസ് ലീഡർ മുരളിയുടെ അടുത്ത് ചെന്ന് ചോദിച്ചു. എന്താ മുരളീ നീ പ്രാർത്ഥനക്ക് വരാഞ്ഞത്. മുരളീ മറുപടി പറയാൻ തുടങ്ങിയതും അധ്യാപകൻ ക്ലാസ്സിൽ വന്നതും ഒരുമിച്ചായിരുന്നു. അധ്യാപകൻ മുരളിയോട് എന്താ പ്രാർത്ഥനയിൽ പങ്കെടുക്കാഞ്ഞത് എന്ന് എന്ന് അന്വേഷിച്ചു . മുരളി മറുപടിപറഞ്ഞു ഞാൻ ക്ലാസ്സിൽ വന്നപ്പോൾ എല്ലാവരും പ്രാർത്ഥനക്ക് പോയിരുന്നു ക്ലാസ് ആകെ വൃത്തി കേടായി കിടക്കുകയായിരുന്നു ഞാൻ അടിച്ചുവാരി വൃത്തിയാക്കി അതാണ് പ്രാർത്ഥനയിൽ പങ്കെടുക്കാഞ്ഞത്. അധ്യാപകന് വളരേ അധികം സന്തോഷമായി അദ്ദേഹം മുരളിയെ അനുമോദിച്ചു. ഇങ്ങനെ എല്ലാവരും ചെയ്താൽ നമ്മുടെ സ്കൂൾ വൃത്തിയാക്കും.

AFRIN. K.A
4 B സെന്റ്.ആനീസ് സി.യു.പി.എസ് എടത്തിരിത്തി
വലപ്പാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ