മാനന്തേരി മാപ്പിള എൽ പി എസ്/അക്ഷരവൃക്ഷം/എന്റെ ആത്മ കഥ പറയാം കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
13:40, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sajithkomath (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ ആത്മ കഥ പറയാം - കൊറോണ

പ്രിയപ്പെട്ടവരെ ഞാൻ കൊറോണ വൈറസ്. ചൈനയിലെ വുഹാൻ എന്ന പട്ടണത്തിലെ മാർക്കറ്റിലാണ് എന്റെ ജനനം. ചൈനക്കാരന്റെ ശരീരത്തിൽ പതിനാല് ദിവസം ഞാൻ കഴിഞ്ഞു കൂടി. ഇതിനോടകം തന്നെ അയാളിൽ രോഗലക്ഷണങ്ങളും കണ്ടു തുടങ്ങി. കോശവിഭജനം വഴി ഞാൻ രണ്ടാഴ്ചകൾ കൊണ്ട് പെറ്റ് പെരുകി കോടി ക്കണക്കിന് വൈറസുകളായി. ഇതിനിടയിൽ പെറ്റ് പെരുക്കിയ എന്റെ കുഞ്ഞുങ്ങൾ മറ്റുള്ളവരിലും വ്യാപിച്ചു. ആരോഗ്യ പ്രവർത്തകർ പോലും കൈ മലർത്തി, ഞാൻ ആരാണെന്നറിയാതെ .... ചൈനക്കാരനെ ചികിത്സിച്ച ഡോക്ടറുടെയുള്ളിലും ഞാൻ കയറി പറ്റി. താമസിയാതെ ഡോക്ടറും അന്ത്യനിദ്രയിലായി. അധികനാൾ കഴിയും മുമ്പേ ശാസ്ത്ര ലോകം എന്നെ തിരിച്ചറിഞ്ഞു. ഞാൻ നോവൽ കൊറോണ വൈറസ്. SARS രോഗത്തിന്റെ കൂട്ടുകാരനായ എന്നെ കോവിഡ് 19 എന്നും പേരിട്ട് വിളിച്ചു. സമ്പന്നതയിലും ആധുനിക സാങ്കേതിക വിദ്യയിലും മുന്നിൽ നിൽക്കുന്ന അമരിക്ക, ഇറ്റലി, ബ്രിട്ടൻ പോലുള്ള രാജ്യങ്ങളിലും ഇപ്പോഴിത ഹരിത സുന്ദരമായ കൊച്ചു കേരളത്തിലും ഞാൻ എത്തി കഴിഞ്ഞു. എന്നെ തിരിച്ചറിഞ്ഞ സ്ഥിതിക്ക് തുരത്തേണ്ടത് എങ്ങനെയെന്ന് നിങ്ങൾ മനസ്സിലാക്കി. ഈ കൊച്ചു കേരളത്തിൽ എനിക്ക് സംഹാര താണ്ഡവമാടാൻ കഴിഞ്ഞില്ല എങ്കിലും ഞാൻ ഇവിടെയൊക്കെ തന്നെയുണ്ട് അധികകാലം നിങ്ങൾ എന്നെ ഇവിടെ തങ്ങാൻ അനുവക്കില്ല എന്നെനിക്കറിയാം. ഇവിടത്തെ സർക്കാർ ജാഗരൂകരാണ്. അധികം താമസിയാതെ നിങ്ങൾ എനിക്കെതിരെ മരുന്ന് കണ്ടെത്തുമെന്നറിയാം. അവസാന പുഞ്ചിരി നിങ്ങളുടേതാണ്. പോകുന്നതിന് മുമ്പ് ഒരു കാര്യം കൂടി ഒരിക്കലും പ്രകൃതിയുടെ ആവാസ വ്യവസ്ഥകൾ തകർക്കരുത്.

മുഹമ്മദലി വി കെ
3 മാനന്തേരി മാപ്പിള എൽ പി സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കഥ