മാനന്തേരി മാപ്പിള എൽ പി എസ്/അക്ഷരവൃക്ഷം/ നമ്മുടെ ആരോഗ്യ മാണ് നമ്മുടെ സമ്പത്ത്
നമ്മുടെ ആരോഗ്യമാണ് നമ്മുടെ സമ്പത്ത്
മാറുന്ന ജീവിതശൈലിയോടൊപ്പം ഓരോ മലയാളിയുടേയും ,ലോകജനതയുടെ തന്നെ ആരോഗ്യ സ്ഥിതി യും മാറികൊണ്ടിരിക്കുന്നു. ഏതൊരു വ്യക്തിയുടേയും ഏറ്റവും വലിയ സമ്പത്ത് ആരോഗ്യവാനായിരിക്കുക എന്നതാണ്. ശാരീരികവും മാനസികവുമായി രോഗങ്ങളില്ലാത്ത അവസ്ഥ വളരെ വലിയ അനുഗ്രഹമാണ്. നമ്മുടെ ഫാസ്റ്റ് ഫുഡിന്റെ അമിതമായ ഉപയോഗം രോഗപ്രതിരോധ ശേഷിയെ സാരമായി ബാധിച്ചിരിക്കുന്നു. കേട്ടുകേൾവി ഇല്ലാത്ത പല മാറാരോഗങ്ങളും നമ്മെ പിടികൂടാൻ തുടങ്ങിയെന്ന വസ്തുത ഏറെ ഭീതിജനകമാണ്. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നത് നാം കഴിക്കുന്ന ആഹാരത്തിലൂതെയാണ്. മിതമായ ആഹാര ശീലവും ചിട്ടയായ വ്യായാമവും കൊണ്ട് മാത്രമേ ആരോഗ്യ പൂർണ്ണമായ ഒരു ജീവിതം നമുക്ക് ലഭിക്കുകയുള്ളൂ. എബോള, നിപ്പ എന്നിങ്ങനെയുള്ള മാറാവ്യാധികൾ ലോകത്താകമാനം പിടിച്ചുകുലുക്കിയത് അനിയന്ത്രിതമായ നമ്മുടെ ഭക്ഷണ രീതികൊണ്ടുമാത്രമാണ്. ആരോഗ്യ സമ്പന്നതയുടെ കാര്യത്തിൽ മുന്നിൽ നിൽക്കുന്ന മലയാളി പോലും വിറച്ചുപോയിരുന്നു. മനുഷ്യ രാശിയെ ഒന്നടങ്കം ഭീതിയിലാഴ്ത്തികൊണ്ട് കടന്നു വന്ന കൊറോണ വൈറസ് അഥവാ ലോകാരോഗ്യ സംഘടന കോവിഡ് 19 എന്നു പേരിട്ട രോഗം ചൈനയിലെ വുഹാൻ എന്ന സ്ഥലത്തുനിന്നും ഉത്ഭവിച്ചതാണ്. കൊറോണയെ തുരത്താൻ മുൻകരുതലാണാവശ്യം അതോടൊപ്പം രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനുള്ള ഭക്ഷണശീലവും ഉറപ്പു വരുത്തുക. സമ്പന്ന രാജ്യങ്ങളുടെ മുന്നിൽ മാത്യകാപരമായ മികച്ച രീതിയിലുള്ള ആരോഗ്യ പ്രവർത്തനങ്ങളാണ് നമ്മുടെ കൊച്ചു കേരളത്തിൽ നിന്നും കൊറോണയെ തുരത്താൻ വേണ്ടി കൈകൊണ്ടിരിക്കുന്നത്. വ്യക്തി ശുചിത്വത്തോടൊപ്പം പരിസര ശുചിത്വവും പാലിക്കയാണെങ്കിൽ രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതിരിക്കാനുള്ള മുൻകരുതലാണ്. തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാലകൊണ്ട് മറച്ചു പിടിക്കുക., കൈകൾ സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് ഇടയ്ക്കിടെ കഴുകുക, അനാവശ്യമായി പുറത്തിറങ്ങാതിരിക്കുക എന്നിവ ശ്രദ്ധിക്കുക. "" നമ്മുടെ ആരോഗ്യമാണ് നമ്മുടെ സമ്പത്ത് " അതിനുവേണ്ടി നമ്മൾ സർക്കാരിനൊപ്പം നിൽക്കുക.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 25/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ