ദേവി വിലാസം എൽ പി സ്ക്കൂൾ/അക്ഷരവൃക്ഷം/സ്വപ്നം

Schoolwiki സംരംഭത്തിൽ നിന്ന്
13:20, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13531 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=സ്വപ്നം <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സ്വപ്നം

നല്ല പച്ചവിരിച്ച വയൽ എന്തോരു തുമ്പികളാ അവിടെ. വയലിൻ്റെ അരികിലായി ഒരു പശു ഉണ്ടായിരുന്നു. അതിൻ്റെ വാലിനരികിലായി ഒരു കൊക്ക്.തലയിൽ ഒരു മൈനയുമുണ്ട് പശു തല കുലുക്കുമ്പോ‌ൾ മൈന പാറി പോകും.വീണ്ടും വന്നിരിക്കും ഞങ്ങൾ കൂട്ടുകാരെല്ലാം കൂടി വയലിനരികിലുള്ള തോട്ടുവക്കിലെത്തി.തോട്ടിൽ കാലിട്ടതും പാറൂ' --അമ്മയുടെ വിളി. അമ്മയുടെ ആ വിളി എൻ്റെ ഉറക്കം കെടുത്തി അതൊരു സ്വപ്നമായിരുന്നു എങ്കിലും വയലിലെ കാറ്റും തോടിലെ വെള്ളത്തിൻ്റെ തണുപ്പും കളഞ്ഞ അമ്മയോട് ചെറുതായി എനിക്ക് ദേഷ്യം തോന്നി.

ശ്രിമയി എം
4 താവത്ത് ദേവീവിലാസം എൽ .പി .സ്കൂൾ.താവം.
മാടായി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ