ജി.എച്ച്.എസ്.കുഴൽമന്നം/അക്ഷരവൃക്ഷം/ഈ കൊറോണക്കാലം
ഈ കൊറോണക്കാലം 2020 പുതുവർഷാരംഭത്തിൽ ലോകത്തെ ഭയപ്പെടുത്തുന്ന ഒരു വൈറസ് കടന്നു വന്നു, 'കൊറോണ അഥവാ കോവിഡ് 19’.ചൈനയിൽ ആണ് ഇത് ആദ്യം കണ്ടെത്തിയത്. ഇപ്പോൾ അത് ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും എത്തിയിരിക്കുന്നു. കൂടാതെ അത് ലോകത്തെ മുഴുവനും കൊടും ഭയത്തിലാഴ്തി.സ്കൂൾ അടയ്ക്കാറാവുമ്പോൾ തന്നെ ഞങ്ങൾ കുറേ യാത്രകൾ പോകാൻ തീരുമാനിച്ചിരുന്നു. പക്ഷെ ഇപ്പോൾ പുറത്തിറങ്ങാൻ പോലും കഴിയുന്നില്ല. എല്ലാ വർഷവും നടത്തി വരുന്ന ഉത്സവങ്ങളും ഈ വർഷം വേണ്ടെന്നു വച്ചു.കൂട്ടുകാരോടൊപ്പം കളിക്കുന്നതു പോലും ഇല്ലാതായി. വീട്ടിനകത്തു തന്നെ എല്ലാ സന്തോഷങ്ങളും ഒതുങ്ങി. ചെറിയ ആഘോഷങ്ങൾക്കു പോലും ആർക്കും പങ്കെടുക്കാൻ കഴിയുന്നില്ല. ഇതിൽ നിന്നും മുക്തി നേടാൻ ഇടയ്ക്കിടെ സോപ്പുപയോഗിച്ചു കൈ വൃത്തിയായി കഴുകുക. അത്യാവശ്യത്തിനു മാത്രം പുറത്തിറങ്ങുക. പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക. കൂട്ടുകാരെ, നമുക്ക് ഒന്നിച്ചു ഈ വൈറസിനെ പ്രതിരോധിക്കാം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുഴൽമന്ദം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുഴൽമന്ദം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പാലക്കാട് ജില്ലയിൽ 25/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ