ജി.യു. പി. എസ്. കടമ്പഴിപ്പുറം/അക്ഷരവൃക്ഷം/ജീവൻ രക്ഷ

Schoolwiki സംരംഭത്തിൽ നിന്ന്
ജീവൻ രക്ഷ

ഉലകിലെങ്ങും ഭീതിയായ്
പടർന്നയീ കൊറോണയെ
അകറ്റിടാനായ് ശീലമാക്കാം
നമുക്കു ചില നല്ല കാര്യങ്ങൾ

പുറത്തുപോകും നേരമയ്യോ
മറന്നിടല്ലേ മാസ്ക്കിടാൻ
ഒഴിവാക്കാം നമ്മൾ തൻ
ഹസ്തദാന ശീലങ്ങൾ
പകരമായ് നമിച്ചിടാം
കൂപ്പുകൈകളോടെ നാം

കൈ കഴുകൽ ശീലമാക്കാം
വൃത്തിയോടെ നടന്നീടാം
തുമ്മലിനും ചുമയ്ക്കമൊക്കെ
തൂവാല കൊണ്ട് മറ തീ൪ക്കാം

സമൂഹ സമ്പ൪ക്കമില്ലാതെ നാം
അകറ്റിടേണം കൊറോണയെ
പൊരുതിടാം ഒരുമയിൽ
അകറ്റിടാം മഹാമാരിയെ.

നഹിത. ബി
6 ബി ജി യു പി എസ് കടമ്പഴിപ്പുറം
ചെർപ്പുളശ്ശേരി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത