സി.എ.എം.എച്ച്.എസ്, കുറുമ്പകര/അക്ഷരവൃക്ഷം/വൈറസ് എന്ന ഇരുട്ട്

Schoolwiki സംരംഭത്തിൽ നിന്ന്
12:36, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Thomasmdavid (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വൈറസ് എന്ന ഇരുട്ട്

           
ഇതുപോലെ നാം തമ്മിൽ അകലാതിരി ക്കാനായ് ,
നിമിഷങ്ങൾ വിരിയാതിരിക്കാനായ് ,
അതിജീവിക്കണം.
ഇന്നു നാം അകലത്തിൽ നിന്നിടേണം.
ഇന്ന് ഒറ്റപ്പെടൽ ദുഃഖമാണെന്നിരുന്നാലും
വാഴേണ്ടതല്ലേ ഇനി?
മനസ്സുകൊണ്ടിന്ന് ഒരുമിച്ചു നാം
നിന്റെയുള്ളിൽ ഉറങ്ങികിടക്കുന്നൊരീ
ഇരുട്ടിനെ നീക്കി വെളിച്ചമേകിടേണം.
ചിന്തകളാകുന്ന പുഷ്പങ്ങൾ ഇനിയങ്ങു വിടരട്ടെ.
രോഗം അതെന്നും മനുഷ്യനാണ് .
മഹാമാരിയെ എന്നേക്കുമായ് തുരത്താം.
മനസ്സാണു നമ്മുടെ പടച്ചട്ടയും.
പണമില്ലയിവിടെ
കൈ വേണ്ട ഇന്ന് മനസ്സു കോർക്കാം
കരുതലാണായുധം എന്നോർക്ക നാം
കൈയിതും മെയ്യും ശുചിയാക്കിടാം.
കൂടെ പ്രവൃത്തിയും ചിത്തവും
ശുചിയാക്കിടാം.
കരുതൽ ഏകുന്നവർക്കായ്
അരികിലില്ലെങ്കിലും അടുക്കുവാനായ്
എന്തിനേയും
നമുക്കൊന്നിച്ചു
ഉള്ളിലെ മാറാല തുടച്ചു നീക്കി പുതുമയേറുന്ന സൃഷ്ടികൾ പെറുക്കിവയ്ക്കൂ.
ജാതിമതമില്ല
കരിപൂണ്ട
കൈ കൂപ്പിടാം
പുഞ്ചിരികൾ പുഷ്പങ്ങളായ് ഏകിടാം.
അകലേക്കു നീക്കിടാമീ അന്ധതയെ..

കൃഷ്ണതാര കെ.ആർ
9 A സി.എ.എം.എച്ച്.എസ് കുറുമ്പകര
അടൂർ ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Thomasmdavid തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത