സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്. എറണാകുളം/അക്ഷരവൃക്ഷം/ പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി


      പരിസ്ഥിതി പരിപാലനം ആരംഭിക്കേണ്ടത് നാം നമ്മുടെ വീടുകളിലി നിന്ന് തന്നെയാണ്.  നിസ്സാരമായി നാം കരുതുന്ന കാര്യങ്ങൾ പോലും പരിസ്ഥിതിയെ എത്രമേൽ ആഘാതം ഏൽപ്പിക്കുന്നു എന്ന് നാം അറിയേണ്ടതുണ്ട് . വീടുകളിലെ ഭക്ഷണ മാലിന്യങ്ങൾ അടുക്കളത്തോട്ടത്തിൽ ആവശ്യമായി വരും . കൂടാതെ അത് അനേകം പക്ഷികൾക്ക് ഒരു നേരത്തെ വിശപ്പ് അടക്കാനുമാകും . 
       വീടുകളിൽനിന്നും ഉണ്ടാകുന്ന ഭക്ഷണ മാലിന്യങ്ങൾ പുറംതള്ളുമ്പോൾ അതിന്റെ ദോഷഫലങ്ങൾ അനുഭവിക്കുന്നത് സമൂഹമാണ്. ഇന്ന് ലോകം മുഴുവനും പരിസ്ഥിതിയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഭയാനകമായ മാറ്റത്തെ ഭീതിയോടെയാണ് കാണുന്നത് . ഗ്ലോബൽ വാർമിംഗ് വാർമിംഗ്,വൈറസുകളുടെ സമൂഹവ്യാപനം,കാട്ടുതീ,സുനാമി,വെള്ളപ്പൊക്കം ഇതൊക്കെ തനിയെ സംഭവിക്കുന്നതല്ല. മനുഷ്യന്റെ ലാഭക്കൊതി, എല്ലാം പിടിച്ചെടുക്കാനുള്ള ആവേശം, അത് നേടുന്നതിന് എങ്ങനെയാണു പ്രകൃതിയെ ദ്രോഹിക്കുന്നത് എന്ന് നോക്കാo. വനമേഖല ഓരോ ദിനം കഴിയുംതോറും ചുരിങ്ങിക്കൊണ്ടിരിക്കുകയാണ് . വൻതോതിൽ വനനശീകരണം ഇവിടെ നടക്കുന്നു . മനുഷ്യന്റെ  മാത്രമല്ല ഭൂമിയിൽ ജീവനുള്ള എല്ലാറ്റിനും ജീവ വായു പ്രധാനം ചെയ്യുന്ന ഊർജമാണ് വനമേഖല . വികസനത്തിന്റെ പേര് പറഞ്ഞു നാം നശിപ്പിക്കുന്ന ഓരോ വൃക്ഷവും ഭൂമിയുടെ നെഞ്ചിൽ നാം തറക്കുന്ന ഓരോ ആണികളാണ് . ഇത്തരം വനനശീകരണങ്ങൾ ലോകം മുഴുവൻ നടക്കുന്നുണ്ട് . ഈ അടുത്തിടെ ആമസോൺ കാടുകളിൽ ഉണ്ടായ വൻ കാട്ടുതീ നശിപ്പിച്ചത് ഏക്കറുകളുടെ വനഭൂമിയാണ് . ഈ വിപത്ത് സംഭവിച്ചത് നാലു രാജ്യങ്ങളിൽ വ്യാപിച്ചുകിടക്കുന്ന വനഭൂമിയാണ് -  ബ്രസീൽ,ബൊളീവിയ പെറു ,പരാഗ്വെയ് . കാട്ടുതീയിൽ വെന്തുപോള്ളുന്ന ചൂട് ഉയർന്നു പൊങ്ങി പടർന്ന പുകപടലങ്ങൾ വെന്തുമരിച്ച പക്ഷിമൃഗങ്ങൾ എല്ലാറ്റിനും നാം ഉത്തരവാദികളാണ് . 
       കഴിഞ്ഞ വർഷത്തെ പ്രളയം നമ്മെ ഒരുപാടു കാര്യങ്ങൾ പഠിപ്പിക്കുന്നു . പരിസ്ഥിതിലോല പ്രദേശങ്ങൾ നാം ഇനിയെങ്കിലും സംരക്ഷിക്കണം . ഇനിയെങ്കിലും നമ്മുടെ വരും തലമുറയ്ക്ക് വേണ്ടി എന്തെങ്കിലും നന്മ നമുക്ക് കരുതി വെക്കാം . ഈ ഭൂമി നമുക്കുമാത്രം ഉള്ളതാണെന്ന സ്വാർത്ഥചിന്ത വെടിഞ്ഞു

എല്ലാ ജീവജാലങ്ങളെയും സംരക്ഷിച്ചു ഇനിയൊരു പ്രക്ര്യതി ദുരന്തം നാം കാണാൻ ഇടയാകാതിരിക്കട്ടെ .