എച്ച്.എസ്.എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/ ലോകത്തെ മാറ്റി മറിച്ച മഹാമാരി
ലോകത്തെ മാറ്റി മറിച്ച മഹാമാരി
കൊറോണ വൈറസ് എന്ന മഹാമാരി ലോകമാകെ പടർന്നു മനുഷ്യരെ കൊന്നുകൊണ്ടിരിക്കുകയാണ്. ഈ രോഗത്തിന് ഇതുവരെ മരുന്ന് കണ്ടെത്തിയിട്ടിലത്തതുകൊണ്ട് സാമൂഹിക അകലം പാലിക്കുക എന്നതാണ് ഈ രോഗത്തിന് പ്രതിവിധി. നമ്മുടെ കേരളം കൊറോണ വൈറസിനെതിരെ പോരാടികൊണ്ടിരിക്കുകയാണ്. കേരളത്തെ പുച്ഛിച്ചു തള്ളിയ വികസിത രാജ്യങൾ പോലും പറയുന്നു നമ്മൾ കേരളത്തെ മാതൃകയാക്കണമെന്ന്. എന്നാൽ ഇന്ന് കേരളത്തിന് പോലും പിടിച്ചു നിൽക്കാൻ കഴിയാത്ത അവസ്ഥയിലേക്ക് കടക്കുകയാണ് ഈ വൈറസ്. ഇതു തടയാൻ നമ്മുടെ സർക്കാർ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. ഈ ലോക്ക്ഡൗൺ കാലത്ത് പ്രകൃതി ശാ ന്തമാണ്, സുന്ദരമാണ്. മനുഷ്യൻ മാത്രമാണോ പ്രകൃതിയെ ഇല്ലാതെയാക്കുന്നത് എന്ന ചോദ്യം ലോകത്തിൽ പ്രസക്തിയാർജിച്ച ഒന്നായിരുന്നു. എന്നാൽ ഇന്ന് അതിനു ഉത്തരം കിട്ടിയിരിക്കുന്നു. മനുഷ്യൻ മാത്രമാണ് ഇന്ന് പുറത്തിറങ്ങാതെ വീട്ടിൽ ഇരിക്കുന്നത്. മനുഷ്യൻ വീട്ടിൽ ഇരിക്കുന്നത് മൂലം റോഡിൽ വണ്ടികളുടെ വിഷപുകയില്ല, ഫാക്ടറികളിലെ മാലിന്യമില്ല, കടകൾ അടച്ചിട്ടതു മൂലം പ്ലാസ്റ്റികുകളുടെ ഉപയോഗവും കുറഞ്ഞിരിക്കുന്നു. കൊറോണ വൈറസ് ഈ ലോകത്തെ തന്നെ മാറ്റിമറിച്ചു. ഇന്ന് നമ്മുടെ ഭൂമി വിശ്രമത്തിലിരിക്കുബോൾ നമ്മൾ ജീവനുവേണ്ടി പരിശ്രമിക്കുന്നു. ഈ രോഗം വ്യാപിക്യാതിരിക്കാ ൻ ജീവൻ കളഞ്ഞ് പോരാടുന്ന എല്ലാ സാമൂഹിക പ്രവർത്തകർക്കും ഒരുപാട് നന്ദി പറയുന്നു. ഈ വൈറസിനെ നമ്മൾ അതിജീവിക്കും. അതിനു നമ്മൾ വീട്ടിലിരിക്കുക. അതിജീവനo കഴിയുമ്പോൾ നമ്മൾ ഭൂമിയെ പഴയതു പോലെ അക്കാതിരികാൻ ശ്രമിക്കുക Stay home Stay safe
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പെരുമ്പാവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പെരുമ്പാവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 25/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ