എൻ. എൻ. എൻ. എം. യു.പി.എസ്. ചെത്തല്ലുർ/അക്ഷരവൃക്ഷം/ഇത്തിരിക്കുഞ്ഞൻ

Schoolwiki സംരംഭത്തിൽ നിന്ന്
12:15, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nnnmupschethallur (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ഇത്തിരിക്കുഞ്ഞൻ <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഇത്തിരിക്കുഞ്ഞൻ

എവിടെപ്പോയ് എവിടെപ്പോയ്
എല്ലാപേരുമെവിടെപ്പോയ്

വിജനമാമീ പാതകൾ ഭക്ഷണശാലകളും
പൂരപ്പറമ്പിൽ ആളില്ലാ കോവിലിലും ആളില്ലാ
എന്തെന്നില്ലാ ശങ്കയേറുന്നു
ഇത്തിരിക്കുഞ്ഞൻ ഭീകരസത്വമവൻ
രാജ്യങ്ങളെയെല്ലാം ചവിട്ടിമെതിക്കുന്നു
നെട്ടോട്ടമോടുന്നു മാളോരെല്ലാം
ചന്ദ്രനിലെത്തിയ ശാസ്ത്രവുമെന്തേ
ഇവനെ പകച്ചു നോക്കുന്നു

പോകണം നമുക്ക് പാഠശാലകളിൽ
കൂടണം ആർക്കണം കൂട്ടരോടൊന്നിച്ച്
പ്രാർത്ഥനകൾക്കായ് കൈകൾ കൂപ്പാം
തിരികെപ്പിടിക്കാം ഈ നാടിനെ
നിയമങ്ങൾ പാലിക്കേണം
ഓർക്കാം നമുക്കാ ആപ്തവാക്യം
സൂക്ഷിച്ചാൽ ദുഖിക്കേണ്ട

അഭിനവ് പി
ആറ് എ എൻ.എൻ.എൻ.എം.യു.പി സ്കൂൾ ചെത്തല്ലൂർ
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത