എൻ. എൻ. എൻ. എം. യു.പി.എസ്. ചെത്തല്ലുർ/അക്ഷരവൃക്ഷം/ഇത്തിരിക്കുഞ്ഞൻ

Schoolwiki സംരംഭത്തിൽ നിന്ന്
ഇത്തിരിക്കുഞ്ഞൻ

എവിടെപ്പോയ് എവിടെപ്പോയ്
എല്ലാപേരുമെവിടെപ്പോയ്

വിജനമാമീ പാതകൾ ഭക്ഷണശാലകളും
പൂരപ്പറമ്പിൽ ആളില്ലാ കോവിലിലും ആളില്ലാ
എന്തെന്നില്ലാ ശങ്കയേറുന്നു
ഇത്തിരിക്കുഞ്ഞൻ ഭീകരസത്വമവൻ
രാജ്യങ്ങളെയെല്ലാം ചവിട്ടിമെതിക്കുന്നു
നെട്ടോട്ടമോടുന്നു മാളോരെല്ലാം
ചന്ദ്രനിലെത്തിയ ശാസ്ത്രവുമെന്തേ
ഇവനെ പകച്ചു നോക്കുന്നു

പോകണം നമുക്ക് പാഠശാലകളിൽ
കൂടണം ആർക്കണം കൂട്ടരോടൊന്നിച്ച്
പ്രാർത്ഥനകൾക്കായ് കൈകൾ കൂപ്പാം
തിരികെപ്പിടിക്കാം ഈ നാടിനെ
നിയമങ്ങൾ പാലിക്കേണം
ഓർക്കാം നമുക്കാ ആപ്തവാക്യം
സൂക്ഷിച്ചാൽ ദുഖിക്കേണ്ട

അഭിനവ് പി
6 A എൻ._എൻ._എൻ._എം._യു.പി.എസ്._ചെത്തല്ലുർ
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത