നാടുകുലുക്കിവരുന്നുണ്ടേയി കാടുകുലുക്കിവരുന്നുണ്ടേയി കൊറോണയാംഭീകരനിവനെ കോവിഡ്നൈന്റീനെന്നുവിളിപ്പു ജനകോടികൾചുമ്മായിരിപ്പാണെ നാടുംനഗരവുംവിജനവുമാണെ മനവുംകരളുംഭീതിയിലാണെ ശാസ്ത്രവുമിപ്പോൾശങ്കയിലാണെ എവിടെപ്പോയിയൊളിക്കാനാനാം സ്വന്തംവീട്ടിൽതന്നെയിരിക്കാം ധീരതതെല്ലും ചോരാതെ പൊരുതേണംനാമൊന്നായി സോപ്പുംജലവുംകരുതേണം കൂടെകൂടെകഴുകാനായി തമ്മിൽത്തമ്മിലകലംവേണം മാസ്കും കൂടെധരിക്കേണം.
സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത