ഗവ.എച്ച്.എസ്.എസ് തുമ്പമൺ നോർത്ത്/അക്ഷരവൃക്ഷം/നാളേക്കായ്

Schoolwiki സംരംഭത്തിൽ നിന്ന്
11:44, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mathewmanu (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നാളേക്കായ്

 ലോകം മുഴുവൻ ഇരുട്ടിലാക്കി
 കോറോണ വൈറസ് എത്തിയല്ലോ
 ലോകർക്കെല്ലാം നാശം വിതറി
 മറു രാജ്യങ്ങളിൽ കുടിയേറി

 ആൾക്ക‍ൂട്ടങ്ങളെ കൊന്നൊടുക്കി
 ഉയരങ്ങളിൽ ചേക്കേറി
 ദൈവത്തിൻ മണ്ണിലെത്തീട്ട‍ുണ്ടേ
 കാട്ട‍ുതീ പോലെ പടർന്നേ
         
 ചുമയും തുമ്മലും ശ്വാസതടസ്സവും
 മഹാമാരിതൻ ലക്ഷണങ്ങൾ
 വൃത്തിയായി നടന്നീടാമെന്നാൽ
 തട‍ഞ്ഞീടാം കൊറോണയെ

 കൈകഴ‍ുകീടാം വീട്ടിലിരിക്കാം
 ഒറ്റക്കെട്ടായ് നിന്നീടാം
 പിറന്നൊരീ മണ്ണിനായി
 വിജയഭേരി മ‍ുഴക്കീടാം.
 

ഗായത്രി വിനോദ്
3 A ജി.എച്ച്.എസ്.എസ് ത‍ുമ്പമൺ നോർത്ത്
കോഴഞ്ചേരി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത