ജി.എച്ച്.എസ്.വല്ലപ്പുഴ./അക്ഷരവൃക്ഷം/വൈറസിനെ തടഞ്ഞ യ‍ുവാവ്

Schoolwiki സംരംഭത്തിൽ നിന്ന്
11:36, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefkp (സംവാദം | സംഭാവനകൾ)
വൈറസിനെ തടഞ്ഞ യ‍ുവാവ്

                                         
ഒര‍ു മനോഹരമായ രാജ്യത്ത് അതില‍ും മനോഹരമായ ഒര‍ു ഗ്രാമമ‍ുണ്ടായിര‍ുന്ന‍ു. അവിടെ ഒര‍ു കൊച്ച‍ു ക‍ുടിലിൽ ഒര‍ു അമ്മയ‍ും അച്ഛന‍ും മകന‍ും അടങ്ങിയ ഒര‍ു ക‍ുട‍ുംബമ‍ുണ്ടായിര‍ുന്ന‍ു. മകന്റെ പേരായിര‍ുന്ന‍ു രാജ‍ു.
വർഷങ്ങൾ കഴി‍‍ഞ്ഞ‍ു ഇപ്പോൾ ആ ക‍ുടിലിൽ അവന്റെ അമ്മയ‍ും അവന‍ും മാത്രമേ ഉള്ള‍ു. അവന്റെ അച്ഛൻ വാഹനപകടത്തിൽ പെട്ട് മരണമടഞ്ഞ‍ിര‍ുന്ന‍ു. അവർ ഒര‍ു തീര‍ുമാനമെട‍ുത്ത‍ു.ഈ ലോകം ച‍ുറ്റിനടന്ന് എല്ലാം പഠിക്കണം. അവന്റെ അമ്മ അതിന് സമ്മതിച്ച‍ു.
അമ്മയ്ക്ക് വയസ്സായി ,അമ്മ പറഞ്ഞ‍ു മോനേ വേഗം വരണം ,
അവൻ യാത്ര പ‍ുറപ്പെട്ട‍ു പലപല രാജ്യങ്ങൾ അവൻകടന്ന‍ുപോയി അവൻ എല്ലാം പഠിച്ച‍ു.അവസാനം അവന്റെ നാട്ടിലേക്ക‍‍ു മടങ്ങിവര‍ുന്നവഴി ഒര‍ു മഹർഷിയെ കണ്ട‍ുമ‍ുട്ട‍ുകയ‍ും പതിനഞ്ച് ദിവസം അവിടെ കഴിയ‍ുകയും ചെയ്ത‍ു. ഒട‍ുവിൽ പതിനാറാം ദിവസം മഹർഷി പറഞ്ഞ‍ു നിനക്ക് എന്ത് ആവശ്യം വന്നാല‍ും എന്നെ വന്ന് കാണ‍ുക. അങ്ങനെ അവൻ തന്റെ സ്വന്തം ഗ്രാമത്തിലേക്ക് തിരിച്ച‍ുപോയി.
വളരെ വർഷങ്ങൾ കഴിഞ്ഞാണ് അവൻ തന്റെ ഗ്രാമത്തിലേക്ക് മടങ്ങിയെത്ത‍ുന്നത്. അപ്പോൾ തിരിച്ചറിഞ്ഞ‍ു ഒര‍ു പകർച്ചവ്യാധി പിടിപ്പെട്ട് അവന്റെ അമ്മ മരണപ്പെട്ടിര‍ുന്ന‍ു.നാടാകെ ആ മാഹാമാരി പടർന്ന് പിടിച്ചിരിക്ക‍ുന്നു. അപ്പോൾ അവൻ തന്റെ മഹർഷിയെക്ക‍ുറിച്ചോർത്ത‍ു. ഉടനെ അവൻ മഹർഷിയെ കാണാനായി പ‍ുറപ്പെട്ട‍ു.
മഹർഷി നൽകിയ വിദ്യ അവൻ ഗ്രാമങ്ങളില‍ും അട‍ുത്ത‍ുള്ള നഗരങ്ങളില‍ും എല്ലാം അറീച്ച‍ു,
ജനങ്ങൾ ആവശ്യമില്ലാതെ പ‍ുറത്തിറങ്ങ‍ുകയോ ക‍ൂട്ടംക‍ൂട‍ുകയോ അര‍ുത്!
ച‍ുമയ്‍ക്ക‍ുമ്പോഴ‍ും ത‍ുമ്മ‍ുമ്പോഴ‍ും ത‍ൂവലകൊണ്ട് മ‍ുഖം മറയ്‍ക്ക‍ുകയ‍ും കൈകൾ ഇടയ്‍ക്കിടയ്‍ക്ക് സോപ്പിട്ട‍ുകഴ‍ുക‍ുകയ‍ും ചെയ്യണം എന്നായിര‍ുന്ന‍ു ആ വിദ്യ. അത്ഭ‍ുതം വളരെ വേഗത്തിൽ ആ ഗ്രാമത്തിൽ നിന്ന് ആ മഹാമാരി ഓടിപ്പോയി,ജനങ്ങളെല്ലാം സന്തോഷത്തിലായി....പിന്നീട് വ്യത്തിയായ ച‍ുറ്റ‍ുപാട‍ും പ്രക‍ൃതിയുമായി ആ ഗ്രാമം സമാധാനത്തോടെ ജീവിച്ച‍ു.

ഷഹാന ഷെറിൻ-ഈ
5c എച്.എസ്.എസ് വല്ലപ്പുഴ
ഷൊർണ്ണൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കഥ