യു.പി.സ്കൂൾ കല്ലുവാതക്കൽ/അക്ഷരവൃക്ഷം/ കൊറോണ പരിസ്ഥിതിയിലൂടെ

Schoolwiki സംരംഭത്തിൽ നിന്ന്
11:18, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shefeek100 (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= കൊറോണ പരിസ്ഥിതിയിലൂടെ <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ പരിസ്ഥിതിയിലൂടെ

ലോകമെമ്പാടും ഭയന്നു ഈ മാരകമായ രോഗത്തിൽ .മിനിറ്റുകൾക്കുള്ളിൽ മരിക്കുന്നത് ഒന്നോ രണ്ടോ വ്യക്തികളല്ല മറിച്ച് ആയിരത്തിലധികം ജനങ്ങളാണ് .അന്യനാട്ടിൽ ജോലിക്ക് വേണ്ടി പോയവർക്ക് തിരികെ വരാൻ പോലും സാധിക്കുന്നില്ല. ലോകം മുഴുവൻ ഭീതിയിൽ ആഴ്ത്തി കൊണ്ടിരിക്കുകയാണ് ഈ കൊറോണ.വൈര ശാസ്ത്രo പോലും വളരെ ഭയത്തോട് കൂടിയാണ് ഈ രോഗത്തെ കാണുന്നത്. രണ്ട് മാസങ്ങൾക്കു മുമ്പ് ചൈനയിലെ വുഹാനിൽ ഉടലെടുത്ത ഈ രോഗം ഇന്ന് ഈ ലോകമെമ്പാടും ബാധിച്ചിരിക്കുന്നു. ഈ രോഗം വായുവിനെക്കാൾ വേഗത്തിൽ പടർന്ന് പന്തലിച്ച് കൊണ്ടിരിക്കുന്നു. ലോകമെമ്പാടും ജോലിക്ക് പോകാതെ ആളുകളും, പഠിക്കുവാൻ സ്കൂളിൽ പോകാതെ കുട്ടികളും. അടച്ചിട്ടു ഈ രോഗം ലോകത്തെ. ജോലിക്ക് പോയ കാശ് കൊണ്ട് വീട്ടുകാര്യങ്ങൾ നോക്കി, പരീക്ഷയ്ക്ക് വേണ്ടി ടീച്ചർമാർ കുട്ടികളെ വളരെ നല്ല രീതിയിൽ പഠിപ്പിച്ച് വന്നു. എന്നിട്ടും പ്രയോജനമില്ല എന്ന് തന്നെ പറയാം." അടച്ച് മൂടിയിട്ടു വീടുകളിൽ ഞങ്ങൾ". ജോലിക്ക് പോകാൻ പറ്റുന്നില്ല കാശും കിട്ടുന്നില്ല കടകളും ഇല്ല സാധനങ്ങൾ വാങ്ങാൻ പൈസയുമില്ല മുഴുവൻ കഷ്ടത്തിലായി ലോകം. ജനങ്ങളുടെ സമ്പാദ്യവും ഇല്ലാതായി.അതിനിടയിൽ സർക്കാർ ഒരു നല്ല കാര്യം ജനങ്ങൾക്ക് വേണ്ടി ചെയ്തു. ഓരോ വീട്ടുകാർക്കും പതിനഞ്ച് കിലോ അരി വീതം നൽകി.അതിനു ശേഷം ഒരു കിറ്റും.സർക്കാർ അടച്ചിട്ട ഈ ലോകത്തെ കാവൽക്കാരായി നമ്മുടെ സ്വന്തം പോലീസ് ഉദ്യോഗസ്ഥർ. വീട്ടിലിരിക്കാൻ സർക്കാരും നിയമപാലകരുമെല്ലാം മാറി മാറി പറയുമ്പോൾ നിസ്സാര കാര്യങ്ങൾക്ക് പോലും ഇറങ്ങി നടക്കുന്ന ആളുകളെ തടഞ്ഞ് നിർത്തി തക്കതായ ശിക്ഷ നൽകി ലോകത്തിന് തന്നെ മാതൃകയാവുകയാണ് നമ്മുടെ കേരള പോലീസ്.വീടെന്നോ കുടുംബമെന്നോ ഇല്ലാതെ രാപ്പകൽ ഇല്ലാതെ അവർ കഷ്ടപ്പെടുന്നത് ലോക നന്മക്ക് വേണ്ടിയാണ് അത് ചിലർ മനസ്സിലാക്കുന്നില്ല. പോലീസുകാർ നമുക്ക് നല്ലത് ചെയ്യുമ്പോൾ നമ്മളും അവരെ സഹായിക്കണ്ടേ? ഈ അവസരത്തിൽ നമുക്ക് അവരെ സഹായിക്കാൻ പറ്റുന്നത് നമ്മൾ പരമാവധി അകലം പാലിക്കുക എന്നുള്ളതാണ്. ഈ മഹാമാരിയെ നമ്മൾ അറിഞ്ഞ് കൊണ്ട് ക്ഷണിച്ചു വരുത്തരുത്. ഡോക്ടർമാരും നേഴ്സുമാരും അവരവരുടെ ജീവൻ പണയം വച്ചാണ് ജോലിക്ക് നിൻക്കുന്നത്. നിങ്ങൾ ഒരു കാര്യം മനസ്സിലാക്കണം നിങ്ങളുടെ നന്മക്ക് വേണ്ടി പ്രവർത്തിക്കുന്നത് ഒന്നോ രണ്ടോ വ്യക്തികളല്ല ആയി രത്തിലധികം പോലീസ് ഉദ്യോഗസ്ഥരും ആരോഗ്യ പ്രവർത്തകരുമാണ്. അതു കൊണ്ട് നിങ്ങൾ നിങ്ങളുടെ കുടുംബത്തിന് വേണ്ടി,നിങ്ങൾ ജീവിക്കുന്ന ഈ ഭൂമിയുടെ സംരക്ഷണത്തിന് വേണ്ടി ഇടയ്ക്കിടയ്ക്ക് കൈകൾ കഴികു സാമൂഹിക അകലം പാലിക്ക ......ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിക്കു.

 
 



" രാജ്യം വിതുമ്പുന്നു ലോകം വിറയ്ക്കുന്നു
ഭീകരനായിട്ടെത്തും കൊറോണ
ഭീകരനായൊരു മാരിയായിട്ടെത്തുന്നു ലോകമെമ്പാടും കൊറണ......."

  


ഗംഗ ഗിരീഷ്
5D യു.പി.സ്കൂൾ കല്ലുവാതക്കൽ
ചാത്തന്നൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം