എയുപിഎസ് ഹോസ്ദുർഗ്ഗ് തെരുവത്ത്/അക്ഷരവൃക്ഷം/ ശുചിത്വമേ ജീവിതം
ശുചിത്വമേ ജീവിതം
ഭക്ഷണത്തിന് മുമ്പും ശേഷവും കൈകൾ നന്നായി സോപ്പുപയോഗിച്ച് കഴുകുക, പൊതുസ്ഥല സമ്പർക്കത്തിന് ശേഷം കൈകൾ 20 സെക്കന്റ് സോപ്പ് ഉപയോഗിച്ച് കഴുകുക, രണ്ടുനേരം കുളിക്കുക, തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല കൊണ്ട് മുഖം മറക്കുക, നഖം വെട്ടി വൃത്തിയാക്കുക, രണ്ട് നേരം പല്ല് തേക്കുക, വൃത്തിയുള്ള വസ്ത്രം ധരിക്കുക, പാദരക്ഷ ധരിക്കുക, ഫാസ്റ്റ് ഫുഡും പഴകിയ ഭക്ഷണവും ഒഴിവാക്കുക, പഴങ്ങൾ പച്ചക്കറികൾ ധാരാളമായി കഴിക്കുക, ദിവസവും 2 ലിറ്റർ വെള്ളം കുടിക്കുക, വ്യായാമവും വിശ്രമവും ഉറപ്പുവരുത്തുക തുടങ്ങി ഒട്ടനവധി ശീലങ്ങൾ ശുചിത്വത്തിന്റെ ഭാഗങ്ങളാണ്. തന്മൂലം നമ്മളിപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന കോവിഡ് 19 എന്ന മഹാമാരി പോലത്തെ പകർച്ചവ്യാധികളിൽ നിന്നും രക്ഷ നേടാൻ കഴിയും. നമ്മുടെ ശരീരത്തിന്റെ ആരോഗ്യം പ്രധാനപ്പെട്ടതാണ്. ആരോഗ്യമുള്ള ശരീരത്തിൽ മാത്രമേ ആരോഗ്യമുള്ള മനസ്സ് ഉണ്ടാവൂ. ആരോഗ്യമുള്ള ജനങ്ങളാണ് ഈ നാടിന്റെ സമ്പത്ത്. ആരോഗ്യം നിലനിർത്താൻ വ്യക്തിശുചിത്വം പാലിച്ചേ മതിയാവൂ. ശരീരത്തിലെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിലൂടെ രോഗങ്ങളെ ഒരു പരിധിവരെ തടയാൻ സാധിക്കും. അതുകൊണ്ട് വിറ്റാമിനുകൾ അടങ്ങിയ ഭക്ഷണം ധാരാളം കഴിക്കുക. ഓറഞ്ച് ചെറുനാരങ്ങ പപ്പായ തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഇലക്കറികളും പയർവർഗങ്ങളും ചെറു മത്സ്യങ്ങളും നിത്യവും കഴിക്കുക. രോഗപ്രതിരോധശേഷി കൂടുന്നതിനനുസരിച്ച് രോഗം വരാതിരിക്കാനുള്ള സാധ്യതയും കൂടും. ഇങ്ങനെയൊരു കാലത്തിനായി നമുക്ക് കാത്തിരിക്കാം.
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഹോസ്ദുർഗ്ഗ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഹോസ്ദുർഗ്ഗ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കാസർഗോഡ് ജില്ലയിൽ 25/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം