ഗവ. എൽ. പി. എസ്സ്. കുറ്റിമൂട്/അക്ഷരവൃക്ഷം/ബില്ലുവിന്റെ ദുഃഖം
ബില്ലുവിന്റെ ദുഃഖം
റോസ് വില്ലയിലെ നായ കുട്ടിയാണ് ബില്ലു .അവന് ഒരു വയസ്സായുള്ളപ്പോഴാണ് അവൻ അവിടെ എത്തിയത് .ഏതാണ്ട് നാല് മാസം കഴിഞ്ഞു.എന്നിട്ടും അവിടെ ഉള്ളവരുമായി അവനു പൊരുത്തപ്പെടാൻ കഴിഞ്ഞിരുന്നില്ല .ഭക്ഷണമെല്ലാം നല്ലതാണു .താമസിക്കാൻ വലിയ കൂടുണ്ട് .പുറത്തു നിന്ന് നോക്കുന്നവർക് അവൻ ഒരു കുട്ടി രാജാവിനെ പോലെയാണ്.എന്നാൽ അവനു മാത്രമേ അവന്റെ സങ്കടം അറിയുകയുള്ളൂ. ജർമൻ ഷെപ്പേർഡ് ഇനത്തിലുള്ള അവൻ മിക്കവാറും ആ വീട്ടിൽ തനിച്ചാണ്. ആ വീട്ടിലെ ആന്റണിയും ഭാര്യയും അദ്ധ്യാപകരാണ്.അവർക് രണ്ടു ചെറിയ പെണ്മക്കളുണ്ട് . അവർ എല്ലാവരും രാവിലെ സ്കൂളിൽ പോകും.ബില്ലുവിന് ആഹാരം കൊടുക്കാൻ ഒരു ജോലിക്കാരനുണ്ട്.ആന്റണി ഇടക്കൊക്കെ ബില്ലുവിനെ പുറത്തു നടക്കാൻ കൊണ്ട് പോകും .അതാണ് അവന് ഏക ആശ്വാസം .കുട്ടികൾക്കു അവനെ ഇപ്പോഴും പേടിയാണ്.വീട്ടുമുറ്റത്തെ വിശാലമായ പുൽത്തകിടിയിൽ ഓടി കളിയ്ക്കാൻ അവൻ കൊതി തോന്നാറുണ്ട് .പക്ഷ കുട്ടികളെ കുറ്റം പറയാൻ പറ്റില്ല .സ്കൂളും ട്യുഷനു മായി ക്ഷിണിച്ചാണ് അവർ വരുന്നത് .പിന്നെ എപ്പോഴാ കളിക്കുന്നത് . എന്നാൽ രണ്ടു മൂന്നാഴ്ചയായി അവർ വീട്ടിൽ തന്നെയുണ്ട് .ആരും എങ്ങോട്ടും പോകാറില്ല. എപ്പോൾ ആന്റണി തന്നെയാണ് ബില്ലുവിനെ കുളിപ്പിക്കുന്നതും ആഹാരം കൊടുക്കുന്നതും .ഇടക്ക് കുട്ടികളും കൂടാറുണ്ട്.വൈകുന്നേരങ്ങളിൽ കുട്ടികളോടൊപ്പം പന്ത് കളിക്കാറുണ്ട്. കൂട്ടിൽ കയറുക കുറവാണ് .മിക്കവാറും കുട്ടികളോടൊപ്പം വീട്ടിൽ തന്ന ആയിരിക്കും. ജീവിതത്തിലെ എല്ലാ വിഷമങ്ങളും മാറിയത് പോലെ അവൻ തോന്നി .ഇവർക്കെല്ലാം എന്താണ് പറ്റിയത്. ആരും എന്താണ് പുറത്തോട്ട് പോകാത്തത് . ഇങ്ങനെ അനേകം സംശയങ്ങൾ ബില്ലുവിനുണ്ടായിരുന്നു. കൊറോണ കൊറോണ എല്ലായിടത്തും ഈ പേര് കേൾക്കുന്നു. ബില്ലുവിന് കാര്യമായിട്ടൊന്നും മനസിലായില്ല. അവൻ അതോർത്തു തല ചൂടുപിടിപ്പിക്കാനും നിന്നില്ല .രാത്രിയും പകലുമെന്നില്ലാതെ അവൻ കുട്ടികളോടൊപ്പം ഓടിയും ചാടിയും അങ്ങനെ നടന്നു.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 25/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ