ശിവഗിരി എച്ച്.എസ്.എസ് വർക്കല/അക്ഷരവൃക്ഷം/ തടവുകാലം

Schoolwiki സംരംഭത്തിൽ നിന്ന്
11:07, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തടവുകാലം

എന്ത് ശുദ്ധമായിരുന്നെൻ പരിസ്ഥിതി
ഇന്നിതാ അശുദ്ധിയിലാണ്ട് കിടക്കുന്നു.
മുറ്റത്തിറങ്ങുവാൻ പാടില്ല, ഒത്തൊരുമിച്ചൊന്നിരിക്കുവാൻ പാടില്ല ഇന്നിതു വരെ ആരും അറിഞ്ഞിട്ടില്ലാത്തൊരു
കഷ്ടപ്പാടിതാ ഭൂലോകമെമ്പാടും വ്യാപിച്ചിരിക്കുന്നു.
'കൊറോണ 'എന്നൊരു മഹാവിപത്തിനെ
സദാശുചിത്വം പാലിച്ചുകൊണ്ടകറ്റീടു ന്നു നാം.
കുടുംബം പുലർത്തുവാൻ മരുഭൂമിയിൽ പോയവർ
ഇന്നിതാ നാട്ടിൽ വന്നവർ തടവറയ്ക്കുള്ളിലായ് നാൾക്കുനാൾ
പ്രതിരോധശക്തിയുള്ളവർ ഭേദമായ് വീട്ടിലേയ്‌ക്കെത്തവെ
ഉറ്റവരില്ലാതെ ഉടയവരില്ലാതെ കല്ലറയ്ക്കുള്ളിലാകുന്നിതാ ചിലർ.
പൂജയ്ക്കെടുക്കേണ്ട പുഷ്പങ്ങളെല്ലാം
തോവാളയിൽ തന്നെ വളമായി തീരുന്നു.
നിത്യപൂജാധികൾ ചെയ്തിടാനാകാതെ
പൂജാരിമാരെല്ലാം സ്തംഭനം കൊള്ളുന്നു.
കൂട്ടിലടച്ചിട്ട തത്തയെ പോലെ നാം
എത്ര നാളിങ്ങനെ തടവിൽ കഴിയണം.

സാന്ദ്രരാജ്
6 സി ശിവഗിരി എച്ച് എസ് എസ് വർക്കല
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത