ചമ്പാട് എൽ പി എസ്/അക്ഷരവൃക്ഷം/പൂന്തോട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
==== പൂന്തോട്ടം ====


മുറ്റത്തുണ്ടൊരു പൂന്തോട്ടം
പൂക്കൾ നിറഞ്ഞൊരു പൂന്തോട്ടം
പല പല വർണപൂക്കൾ
നിറഞ്ഞു നിൽക്കും പൂന്തോട്ടം
പൂമ്പാറ്റകളും വണ്ടുകളും
പാറിനടക്കും പൂന്തോട്ടം
കാറ്റുവീശി പൂക്കളെ തലോടി
പൂക്കളെല്ലാം നറുമണം പരത്തി.


 

ഷിറോസ്
2 എ ചമ്പാട് എൽ പി സ്കൂൾ
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത