എസ്എഎൽപിഎസ് പനങ്ങാട്/അക്ഷരവൃക്ഷം/ കൊറോണ വൈറസ് വിളിക്കുന്നു

Schoolwiki സംരംഭത്തിൽ നിന്ന്
10:00, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ വൈറസ് വിളിക്കുന്നു | color...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ വൈറസ് വിളിക്കുന്നു


ഞാനൊരു പാവം വൈറസ്
കോവിഡെന്നെൻ പേര്
കയ്യും കാലുമെനിക്കില്ല.
ലോകം മുഴുവൻ പാറി നടക്കാൻ
ചിറകുകൾ പോലുമില്ല.
നാട്ടിലെ മുഴുവൻ ആളുകളോടും
അങ്ങേയറ്റമെനിക്കിഷ്ടം.
വീട്ടിൽ വന്ന് വിളിക്കാൻ
കഴിവെനിക്കൊട്ടുമില്ല.
കവലകൾ തോറും തെരുവുകൾ തോറും
ചന്തകൾ തോറും ഞാൻ നിൽപ്പൂ.
വീട്ടിൽ വെറുതെയിരിക്കാതെ
എന്നെ വന്നു പുണർന്നീടു.
പരലോകത്ത്‌ എത്താനിതിലും
എളുതാം നല്ലൊരു വഴിയില്ല.

                   

സാമന്ത .പി. തോമസ്.
4 A SALPS Panangad
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത