ഞാനൊരു പാവം വൈറസ്
കോവിഡെന്നെൻ പേര്
കയ്യും കാലുമെനിക്കില്ല.
ലോകം മുഴുവൻ പാറി നടക്കാൻ
ചിറകുകൾ പോലുമില്ല.
നാട്ടിലെ മുഴുവൻ ആളുകളോടും
അങ്ങേയറ്റമെനിക്കിഷ്ടം.
വീട്ടിൽ വന്ന് വിളിക്കാൻ
കഴിവെനിക്കൊട്ടുമില്ല.
കവലകൾ തോറും തെരുവുകൾ തോറും
ചന്തകൾ തോറും ഞാൻ നിൽപ്പൂ.
വീട്ടിൽ വെറുതെയിരിക്കാതെ
എന്നെ വന്നു പുണർന്നീടു.
പരലോകത്ത് എത്താനിതിലും
എളുതാം നല്ലൊരു വഴിയില്ല.