ഗവ. എച്ച്.എസ്.എസ്. ആന്റ് വി.എച്ച്.എസ്.എസ്. ചോറ്റാനിക്കര/അക്ഷരവൃക്ഷം/ ഒരു കുഞ്ഞു മനസ്സിലെ ചിന്തകൾ

Schoolwiki സംരംഭത്തിൽ നിന്ന്
09:56, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒരു കുഞ്ഞു മനസിലെ ചിന്തകൾ

ഒരു അവധിക്കാലം പുസ്തക വായന ഇഷ്ടമുള്ള ലില്ലി പുസ്തകം വായിച്ചുക്കൊണ്ടിരിക്കെ കാക്കകളുടെ കലപില ശബ്ദം അവളുടെ ശ്രദ്ധ തിരിച്ചു കൊണ്ടിരുന്നു അതിനിടെ വിചിത്രമായ ആ ചെറുശബ്ദം അവളുടെ ശ്രദ്ധയെ അങ്ങോട്ടെത്തിച്ചു .ചെന്നപ്പോൾ കണ്ടതോ അവളുടെ പൂന്തോട്ടത്തിലെ ഇരുവശങ്ങളിലുമായി അണ്ണാൻ കുഞ്ഞുങ്ങൾ കിടക്കുന്നു.കാക്കകൾ അപ്പോഴും നോക്കി കൊണ്ടിരിക്കുകയായിരുന്നു .അവൾ വേഗം തുണി കൊണ്ടുവന്നു അവയെ അതിൽ കിടത്തി കുഞ്ഞുങ്ങൾക്ക് പാൽ കൊടുത്തു . അണ്ണാൻ കുഞ്ഞുങ്ങൾ വളർന്നങ്കിലും അവയ്ക്കു തീരെ ഉല്ലാസം ഉണ്ടായിരുന്നില്ല.ഒരു ദിവസം അവളുടെ 'അമ്മ ജീവികളുടെ സ്വാതന്ത്ര്യത്തെക്കുറിച്ചും മാതാ പിതാക്കളിൽ നിന്നും അവയ്ക്കു കിട്ടേണ്ട സംരക്ഷണത്തെ കുറിച്ചും ചെറുകഥ രൂ പത്തിൽ പറഞ്ഞു കൊടുത്തു .'അമ്മ പറഞ്ഞതിന്റെ അർത്ഥം അവൾക്കു മനസ്സിലായിരുന്നു .പിറ്റേന്ന് മുതൽ ദിവസവും അവൾ അതിനെ വീടിന്റെ മുകളിൽ കൊണ്ടുപോകാൻ തുടങ്ങി ആ രണ്ടു അണ്ണാൻ കുഞ്ഞുങ്ങളുടെ അമ്മയെത്തുമെന്നു പ്രതീക്ഷിച്ചു കൊണ്ട് ...അങ്ങനെ ഒരു വൈകുന്നേരം അവൾ അവയെ മുകളിൽ കൊണ്ടുപോയി വെയ്ക്കേ രണ്ടു അണ്ണാൻ വന്നു അവയെ കൊണ്ടുപോകുന്നത് യാദൃശ്ചികമായി അവൾ കണ്ടു .അത് അവൾ സന്തോഷത്തോടെ നോക്കി നിന്നു.പക്ഷെ അതിനിടയിലും അവളുടെ മനസിലെ ചിന്ത

വേറൊന്നുകൂടിയായിരുന്നു .ഇന്നത്തെ കാലത്തു കുഞ്ഞുങ്ങളെ പിടിച്ചുകൊണ്ടു പോകുന്നത് കൂടുതലാണ് .ദുഷ്ടന്മാരായ കാക്കകൾ അണ്ണാൻ കുഞ്ഞുങ്ങളെ
അവരുടെ രക്ഷിതാക്കളിൽ നിന്നും അകറ്റിയത് പോലെ ...........
കൃഷ്ണപ്രിയ കെ എസ്സ്
8 A ജി വി എച്ച് എസ് എസ് ചോറ്റാനിക്കര
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കഥ