എൽ എസ് എൻ ജി എച്ച് എസ് എസ്, ഒറ്റപ്പാലം/അക്ഷരവൃക്ഷം/കുളിർമഴ

Schoolwiki സംരംഭത്തിൽ നിന്ന്
09:50, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefkp (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കുളിർമഴ

 
തോരാമഴ തുടരുന്നിതിപ്പൊഴും
തോരുകയില്ല ചുടുകണ്ണീർ പോലെ
നനഞ്ഞു കുളിർന്നു ഞാനീ,
നനവാർന്ന മഴയുടെ മടിയിൽ
കനവാർന്ന മഴയുടെ കലമ്പലെൻ
കനവിലൊരു കുളിരുണർത്തി
പാലാഴിപോലെ കരമുയർത്തി
പാൽനൂലുപോലെ നൂർന്നിറങ്ങി
പാടുന്ന പക്ഷിയും തേടുന്നിതാകൊച്ചു-
ചാറ്റൽമഴയെ നുകർന്നീടുവാൻ
ചാറുന്നു മിന്നുന്നു ചെറുകാറ്റിൽ
നൊമ്പരം കൂടെകലരുന്നു
നോവുന്നുവെന്നുള്ളം നുകരുന്നു
ആനന്ദനൊമ്പരം ചൂടുന്നിതാഞാൻ
ആനിസ്വനം ഉള്ളാലറിഞ്ഞുകൊണ്ടെൻ
ഹൃത്തിൽ മഴയുടെ ആദ്യതുള്ളി
ഹൃദ്യമായ് പെയ്തിറങ്ങി
ആഴത്തിൽ ആർന്നിറങ്ങി...


അനീജ.ജെ
9 B എൽ എസ് എൻ ജി എച്ച് എസ് എസ്, ഒറ്റപ്പാലം
ഒറ്റപ്പാലം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത