ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര/അക്ഷരവൃക്ഷം/ഒടുവിൽ

Schoolwiki സംരംഭത്തിൽ നിന്ന്
09:34, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒടുവിൽ

നാട്ടിലൊരു രോഗഭീകരൻ വന്നെന്ന വാർത്ത പരന്നു
നാടിനെയാകെ രോഗം
പിടിച്ചു കുലുക്കി
ഒരുപാട് ജീവനുകൾ
ഭീകരന്റെ കൈപ്പിടിയിലമ്മർന്നു
ബന്ധങ്ങൾ അറ്റു
ജനജീവിതം സ്തംഭിച്ചു
ജീവിതം നാലു ചുമരുകൾക്കുള്ളിൽ ഒതുങ്ങി
വീഥികൾ പ്രേതാലയങ്ങളായി
എങ്ങും നിശബ്ദത
തളം കെട്ടി നിന്നു
ഒരുപാട് സത്യങ്ങൾ തിരിച്ചറിഞ്ഞു
സർക്കാറിൽ നിന്നും ഒരുപാട് നിർദ്ദേശങ്ങൾ ലഭിച്ചു
പക്ഷെ..
ഒരുവൻ നിർദ്ദേശങ്ങൾ ലംഘിച്ച്
റോഡിലൂടെ അഹങ്കരിച്ചു നടന്നു
ഒടുവിൽ തന്നെയും ഭീകരൻ പിടിക്കൂടിയെന്ന സത്യം അവൻ തിരിച്ചറിഞ്ഞു
രക്ഷയ്ക്കായി ഒരുപാട് മാർഗങ്ങൾ തിരഞ്ഞു
പക്ഷെ സമയം അതിക്രമിച്ചിരുന്നു
ഒരുപാട് പേർക്ക് രോഗം പകർന്ന് നാടിന്റെ ശാപമായി
ദൈവ സന്നിധിയിലേക്ക്
അവൻ യാത്രയായി.
 

ലുലു എൻ
8-F ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത