Schoolwiki സംരംഭത്തിൽ നിന്ന്
ഓർമ്മിക്കാനൊരു അവധികാലം
ഏകാന്തതയുടെ ആഴത്തിലേക്ക് ആഴ്ന്നിറങ്ങുകയാണവൾ ദിവസങ്ങളായി അനുഭവപ്പെടുന്ന ഏകാന്തത അലസനിമിഷങ്ങൾ മടുത്തു !!!
ഇങ്ങനെ വീട്ടിൽ ചടഞ്ഞിരിക്കാൻ വയ്യാ!
ചിലപ്പോഴൊക്കെ അവൾ സ്വയം ചോദിച്ചു എന്താണ് ഈലോകത്ത് സംഭവിക്കുന്നത്?
എന്തുകൊണ്ടാണ് ഇങ്ങിനെയൊക്കെ?
ഉമ്മറത്തെ ഇരുമ്പ് കൂട്ടിലിരുന്ന് തത്തമ്മപെണ്ണും പറഞ്ഞ് കൊണ്ടേയിരിക്കുന്നതും അങ്ങിനെ തന്നെയായിരിക്കില്ലേ.. കാരണം ബന്ധനത്തിന്റെ നോവറിഞ്ഞത് പാവം അവളല്ലേ ...
ഇപ്പോൾ എന്നെ നോക്കിയുള്ള അവളുടെ ശബ്ദത്തിനൊരു പരിഹാസത്തിന്റെ ചുവയില്ലേ...
ശരിയാണ് അവളും ഞാനും ഇപ്പോൾ സമമാണെന്ന സത്യം.
ഒന്നോർക്കുമ്പോൾ മാത്രം ആശ്വാസം
ഞാൻ മാത്രമല്ല ഈ ലോകം മുഴുവൻ ബന്ധനത്തിന്റെ നോവറിഞ്ഞില്ലേ...
അപ്പോഴും എന്റെ വിദ്യാലയവും അദ്ധ്യാപകരും സഹപാഠികളും വിദ്യാലയ മുറ്റത്തെ മധുരമൂറും ചില നല്ല ഓർമ്മകളും എന്റെ മനസ്സിൽ നനുത്തതെന്നലായ് തലോടുന്നു മനസ്സ് പട്ടം പോലെ അങ്ങിനേ .....
അവൾ മുറ്റത്തേക്കിറങ്ങി വേനലിൻകുളിരുമായി വന്ന ഇളം കാറ്റ് കവിളിൽ തലോടി ആശ്വാസമായി കടന്ന് പോയി പ്രകൃതി സന്തോഷിക്കുന്നുവോ ?
കാറ്റും പുൽകൊടികളും കുശലം പറയുന്നുവോ ചെടികൾ പൂവുകൾ ശലഭങ്ങൾ പറവകൾ കാർമേഘങ്ങൾ ഇവയെല്ലാം നല്ല സന്തോഷത്തിലാണ്
മനുഷ്യർ മാത്രം മൂഖരാണ്!!!
എന്തേ മനുഷ്യർക്കൊരാപത്ത് വരുമ്പോൾ പ്രകൃതി ഇത്ര സന്തോഷിക്കാൻ?
ശ്ശൊ.. ഈ മനുഷ്യർ ഇത്ര ക്രൂരരായിരുന്നോ...
പെട്ടന്നവൾക്ക് നമ്മുടെ മുഖ്യമന്ത്രി പറഞ്ഞ വാക്കുകൾ ഓർമ്മ വന്നു അവൾ ഓടി ചെന്നു വീടിന്റെ ചിമ്മിണിയിൽ മുത്തഛൻ കൊണ്ട് വെച്ച പച്ചക്കറിവിത്തുകൾ എടുത്തു പയർ, പാവൽ, ചീര ....
നാളു കുറേയായി കാണുന്നു എന്നാലും ഇന്ന് വരെ തൊടിയിലേക്കിറങ്ങീട്ടില്ല
പച്ചക്കറികൾ നട്ടും വെള്ളമെഴിച്ചും പരിചരിച്ചും സംരക്ഷിച്ചും ഈ "ലോക് ഡൗൺ " എന്ന. ദുരിത നിമിഷത്തെ 'സുവർണ്ണനിമിഷ'മാക്കി മാറ്റാം
അവധി കഴിഞ്ഞ് സ്കൂളിലെത്തിയാൽ ടീച്ചറോടും സഹപാഠികളോടും വീമ്പ് പറയാലോ..
ഇപ്പഴാണ് പ്രകൃതിയോടും വിളകളോടുമെല്ലാം ഒരു കൂറ് അനുഭവപ്പെടുന്നത്
റോഡിലൂടെയും ഇടവഴിയിലൂടെയും അനാവശ്യമായി നിയമംലംഘിച്ച് കറങ്ങി നടക്കുന്ന മനുഷ്യരെല്ലാവരും ഇങ്ങിനെ ചിന്തിച്ചിരുന്നെങ്കിൽ എന്നാഗ്രഹിച്ച് പോകുന്നു.
ഇന്നിപ്പോൾ സമ്പത്തിന്റെ കൂമ്പാരത്തിൽ ജനിച്ചു വീണവരും തെരുവിൽ അന്തിയുറങ്ങുന്ന പട്ടിണി പാവങ്ങളും എല്ലാരും ഒരു പോലെ തന്നെ എല്ലാവരും ഇരുന്നിടത്ത് തന്നെ.
ജീവിതത്തിൽ ആദ്യമായി ഒരുവിള നട്ടുവളർത്താൻ തുനിഞ്ഞതിന്റെ ചാരിതാർഥ്യത്തിൽ മണ്ണുപുരണ്ട കൈകൾ കഴുകി വീട്ടിലേക്ക് കയറുമ്പോൾ അവളോർത്തു
മനുഷ്യന് നിത്യവും കൈ കഴുകണയുന്ന തിരച്ചറിവുണ്ടാവാൻ കൊറോണയെന്ന മഹാമാരി വേണ്ടിവന്നുവല്ലോ..
നേരം സന്ധ്യമയങ്ങി തുടങ്ങുന്നു പടിഞ്ഞാറൻ ചക്രവാളത്തിൽ കിരണങ്ങൾ ചേക്കേറിതുടങ്ങി ഒരു ദിനത്തിന്റെ ഗുഭസൂചകമായി ഇളംതെന്നൽ വന്നു പോയി.
അവൾ ഒരുകപ്പ് ചൂടുചായയുമായി വീടിന്റെ ഉമ്മറത്തെ ചാരുകസേരയിൽവന്നിരുന്നു
ഏകാന്തതയിലെ കൂട്ടുകാരനായ പുസ്തകങ്ങളിലെ അർത്ഥസൂചകമായ വാക്കുകളിലേക്ക് കണ്ണോടിച്ചു മെല്ലെ മെല്ലെ അതിലങ്ങിനെ ലയിച്ചു ചേർന്നു.
മിനിമോളേ.. എന്ന വിളി കേട്ടാണ് നോക്കിയത് അമ്മമായിരുന്നു
മോളേ... നാളെ ഉണ്ണികുട്ടന്റെ പിറന്നാളല്ലേ..
ചെറുതായെങ്കിലും ആഘോഷിക്കണ്ടേ നാളെ നമുക്ക് പോകണം
പോകാനോ എവിടെ?
കേക്ക് വാങ്ങണ്ടേ...
അമ്മേ അമ്മ ഈ ലോകത്തൊന്നുമല്ലേ ജീവിക്കുന്നത് അത്യാവശ്യമല്ലാത്ത കാര്യത്തിന് വീട്ടിൽ നിന്നും പുറത്ത് പോകുന്നത് നിയമ ലംഘനമല്ലേ ...
നമുക്ക് വേണ്ടിയല്ലേ സർക്കാരും ആരോഗ്യ പ്രവർത്തകരും നിയമപാലകരും സന്നദ്ധ പ്രവർത്തകരും കഷ്ടപ്പെടുന്നത്
എത്ര നഴ്സുമാരാണമ്മേ നമുക്ക് വേണ്ടി ജീവൻ ത്വജിച്ചത്
നാം സുരക്ഷിതരായിരിക്കാൻ വേണ്ടിയാണ് ഇവരൊക്കെ കഷ്ടപ്പെടുന്നത് ആഘോഷങ്ങൾ പിന്നീടുമാവാം ഇപ്പോൾ ജീവനല്ലേ അമ്മേ വലുത്.
പിന്നെ അമ്മ ഒന്നും പറഞ്ഞില്ല അവൾ പറഞ്ഞത് ശരിയാണെന്ന മട്ടിൽ അമ്മ അകത്തേക്ക് പോയി.
ഉണ്ണിക്കുട്ടന്ന് സങ്കടമായി അവൾ ഉണ്ണിക്കുട്ടനെ ചേർത്ത് പിടിച്ചു കവിളിലൊരുമ്മ കൊടുത്തിട്ട് പറഞ്ഞു
മോനേ ഉണ്ണീ ഈ വർഷം നമുക്ക് ആഘോഷിക്കണ്ട
അപ്പുറത്തെ അച്ചുവും, ഇച്ചാപ്പിയും, കുഞ്ഞുവും അവരാരും ആഘോഷിച്ചിട്ടില്ല ഇത്തവണ ആഘോഷങ്ങളെല്ലാം മാറ്റി വെച്ച് ജാഗ്രതയോടെ വീട്ടിലിരുന്നാൾ അടുത്ത വർഷം ഉണ്ണിക്കുട്ടന്റെ പിറന്നാൾ നമുക്ക് വലിയ കേക്ക് മുറിച്ച് നല്ല ആഘോഷമാക്കാം എന്താ പോരേ...
പരിഭവംമാറി ഉണ്ണിക്കുട്ടന്റെ മുഖത്ത് പുഞ്ചിരി വന്നു അടുത്ത വർഷത്തെ വലിയ കേക്ക് മുറിച്ചുള്ള വലിയ ആഘോഷത്തിന്റെ സ്വപ്നവും പേറി ഉണ്ണിക്കുട്ടൻ സുഖനിദ്രയിലാണ്ടു.
|