Schoolwiki സംരംഭത്തിൽ നിന്ന്
കലികാലം
ഓർമ്മയായ് തീർന്നു കഴിഞ്ഞുപോയെൻദിനങ്ങളെ
ഇന്നു വെറും ഓർമ്മയായ് തീർന്നുവല്ലോ
അന്നു നാം ഉല്ലസിച്ചതോർത്തു
ഇന്നു നാം കണ്ണീരൊഴുക്കുന്നു
ജനങ്ങളെ ലോക്കിട്ടുപൂട്ടാൻ തുടങ്ങിയിതാ പലയിടങ്ങളും അടച്ചു തുടങ്ങിയല്ലോ
പലരും ആശങ്കയിലായിന്നിതാ വിജനമായിയല്ലോ തെരുവ് വീഥികളും
ചൈനയുംഇറ്റലിയുംമൂകരായിമാറിയല്ലോ എന്തിന് കേരളത്തെയും കൊറോണ വിഴുങ്ങുന്നു
പാതി മനുഷ്യർ കൊന്നൊടുങ്ങുന്നു
പാതി മനുഷ്യർ ഇന്ന് കൊറോണ തൻ ചരടിൽ മുറുകിയല്ലോ
മേടമാസത്തിൽ വിഷു വന്നെത്തിയല്ലോ പടക്കവും പൂത്തിരിയുമില്ല
പോലീസുകാർ ഉയർത്തുന്ന വെടിയൊച്ച മാത്രം
നെടുവീർപ്പിലായിയല്ലോ ഇന്ന് ജനങ്ങൾ റോഡിനരികിൽ പൈപ്പും വെള്ളവും മാത്രം മതിയോ
മാസ്ക്കുകൾക്കോ വൻവില ഉയർന്നു
ഓരോ ദിനത്തിലും രോഗമുക്തി നേടുന്നവർ കുറവ്
ഭൂരിഭാഗം ജനങ്ങളും കൊറോണയെ വരവേറ്റിരിക്കുന്നു
നാടുതെണ്ടി നടക്കുന്ന വൃദ്ധൻ ഇന്നിതാ കുഴഞ്ഞുവീണിരിക്കുന്നു
ഒരു നല്ല ഷർട്ടില്ല മുണ്ടില്ല ആ വൃദ്ധന്
തൻ മനസ്സിനെ ഉണർത്തി സന്തുഷ്ടനായി മാറ്റി
ഇന്നിതാ പോലീസുകാരുംനമുക്കൊപ്പമുണ്ട് ഒരു ചെറു കരിവണ്ടായി നീ വന്നുവോ
പലസ്വപ്നങ്ങളും തച്ചുടച്ചുവല്ലോ
നിൻറെ ചുറ്റി പറക്കലിൻ യാത്ര എന്ന് അവസാനിക്കും
യാത്ര മതിയാക്കു കൊറോണാ നീ തിരിച്ചു പോകുവിൻ
നിന്റെ യാത്ര എന്ന് അവസാനിക്കുമെന്നറിയാതെ
ജനങ്ങൾ ഭീതിയിലായി മാറിക്കഴിഞ്ഞിരിക്കുന്നു
ഡോക്ടർമാരും സർക്കാരും തൻ ജീവിതം പണയത്തിലാക്കിയിതാ
ഈ മഹാമാരിയെ ആട്ടിപ്പായിക്കുമെന്ന പ്രതിജ്ഞയും
കഴിഞ്ഞുപോയ പ്രളയത്തെ നമ്മൾ അതിജീവിച്ച പോലെ
ഇനിയുമൊരു അതിജീവനം നമുക്കാവശ്യമാണ്
ഇനി ഭയം വെറുമൊരു കരിയിലായി മാറ്റി ചെറുനാളമായി ശക്തരായി പോരാടാം.
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത
|