ചേന്നങ്കരി എസ് എൻ ഡി പി എൽ പി എസ്/അക്ഷരവൃക്ഷം/ഭൂമിയും കോറോണയും

Schoolwiki സംരംഭത്തിൽ നിന്ന്
22:57, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 46203 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഭൂമിയും കോറോണയും <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഭൂമിയും കോറോണയും

ലോകം മുഴുവൻ കൊറോണ പരന്നു
ജനങ്ങളെല്ലാം പരിഭ്രമിച്ചു
പേടി വേണ്ട പ്രതിരോധം മതി
ഭരണകൂടം അറിയിച്ചു...
വ്യക്തി ശുചിത്വം പാലിച്ചീടുക
കോറോണയെ നമുക്കതിജീവിക്കാം
സമൂഹ വ്യാപനം തടഞ്ഞു നിർത്തി
വീട്ടിലിരിക്കുക നാമെല്ലാം
അമ്മയായ ഭൂമിയെ നാം
കീറിമുറിച്ചു പലവിധത്തിൽ
ഭൂമിതൻ രക്ഷക്കെത്തി
വൈറസായി കോറോണയും
മനുഷ്യരെല്ലാം വീട്ടിലായി
കോറോണക്കണ്ണി പൊട്ടിക്കാൻ
മനുജർ വീട്ടിലായപ്പോൾ
ഭൂമി നേടി സ്വൈര്യവും
അമ്മയായ ഭൂമിയെ നാഥൻ
തന്നപോൽ പരിപാലിക്കുകിൽ
മഹാവ്യാധി ,ദുരന്തങ്ങൾ വിട്ടകന്ന്
സ്വർഗ്ഗമാകും നമ്മുടെ ഭൂമിയും ....


 

ദ്വൈത ധനേഷ്
4 A ഗവണ്മെന്റ് എസ്.എൻ .ഡി .പി എൽ .പി .എസ് ചേന്നങ്കരി
മങ്കൊമ്പ് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത