വി ആർ എ എം എച്ച് എസ് തൈക്കാട്/അക്ഷരവൃക്ഷം/ രോഗത്തെ പ്രതിരോധിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
22:07, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രോഗത്തെ പ്രതിരോധിക്കാം

ഇന്ത്യയുടെ സുഗന്ധവ്യജ്ഞനതോട്ടം എന്നറിയപ്പെടുന്ന സംസ്ഥാനമാണ് കേരളം. പ്രകൃതിരമണീയവും, പരിസ്ഥിതിലോലവുമായ പ്രദേശങ്ങൾ, പച്ചപ്പ് പടർന്നിരിക്കുന്ന ചുറ്റുപ്പാട് എന്നിവയെല്ലാം കേരളത്തിന്റെ സവിശേഷതകളാണ്. അതിനാലാണ് കേരളം ദെെവത്തിൻെറ സ്വന്തംനാട് എന്നറിയപ്പെടുന്നത്.

നാം ഒരോരുത്തരും ജീവിക്കുന്ന പരിസ്ഥിതി ഇന്ന് ഒരോ ദിവസം തോറും മലിനമായി കൊണ്ടിരിക്കുകയാണ്. അതിനുകാരണം ഒരോ മനുഷ്യനിർമ്മിത പ്രവർത്തനങ്ങളാണ്. പരിസ്ഥിതി ശുചിത്വമില്ലാത്തതായി മാറിയിരിക്കുന്നു. അതുപോലെ മനുഷ്യർക്കിടയിലും അത് കുറഞ്ഞുവരുന്നുണ്ട് എന്ന് ഈ പുതുതലമുറ ഒന്ന് സൂക്ഷ്മായി നിരീക്ഷിച്ചാൽ നാം ഒരോരുത്തർക്കും മനസ്സിലാകും. മാത്രമല്ല ഇന്നു നമുക്കിടയിൽ ഒരോ രോഗവും പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നു. അതിൻെറ ഫലം വളരെ വലുതാണ്. അങ്ങനെ ഒരു രോഗമാണ് ഈ 2019ൽ ലോകത്തെ തേടിയെത്തിയത്.

കൊറോണ വെെറസ് (കോവിഡ്19) ലോകമെമ്പാടും പടർന്നുപ്പിടിച്ചുകൊണ്ടേയിരിക്കുന്നു. ലക്ഷക്കണക്കിന് ജീവനുകളാണ് ഈ രോഗം പടർന്ന് പൊലിഞ്ഞത്. രോഗത്തിൻെറ ഉറവിടം അറിയില്ലെങ്കിലും രോഗത്തെ പ്രതിരോധിക്കാൻ ശുചിത്വം എന്നത് അത്യാവശ്യ ഘടകമാണ്. നമ്മുടെ പരിസ്ഥിതി ശുചിത്വമുളളതാകണം. നമ്മുടെ ചുറ്റുപാടു വ്യത്തിയുളളതായാൽ നമുക്ക് രോഗത്തെ ചെറുത്തുതോൽപ്പിക്കാൻ കഴിയും. കൊറോണ വെെറസിനെ മാത്രമല്ല ഏതൊരു രോഗത്തെയും നമുക്ക് ശുചിത്വം കൊണ്ട് പ്രതിരോധിക്കാൻ കഴിയും.

ദേവിക ടി എസ്
7 A വി ആർ എ എം എം എച്ച് എസ് എസ് , തൈക്കാട്
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം