സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/ഭയമരുതേ

Schoolwiki സംരംഭത്തിൽ നിന്ന്
21:43, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stmaryslpslalampala (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ഭയമരുതേ | color= 4 }} <center> <poem> കൂട്ടുകാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഭയമരുതേ

കൂട്ടുകാരെ തകർന്നിടല്ലേ ഭയന്നിടല്ലേ
നമുക്ക് നേരിടാം കൊറോണയെന്ന കാലനെ
പള്ളിക്കൂടം അടച്ചിടാം
വീടിനുള്ളിൽ ഇരുന്നിടാം
കൈകൾ വൃത്തിയായി കഴുകിടാം
അമ്മ പറയുന്നത് അനുസരിച്ചീടാം
 കൊറോണയെന്ന മഹാവിപത്തിനെ
ഭൂമിയിൽ നിന്ന് അകറ്റിടാം നമ്മൾ
നിപ്പയെ തുരത്തിയല്ലോ
പ്രളയത്തെ ജയിച്ചുവല്ലോ
ഒറ്റക്കെട്ടായി നിന്നതല്ലോ, ഇനിയും
നമ്മൾക്ക് ഒന്നിച്ചീടാം
അതിനുവേണ്ടി ഇപ്പോൾ അകന്നു
നിന്നീടാം കൊറോണയെ തോൽപിച്ചീടാം
കൊറോണയെ തോൽപിച്ചീടാം
കൊറോണയെ തോൽപിച്ചീടാം ....
 

ശിവദേവ് ബി
4 A സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത