എൽ.എഫ്.സി.യു.പി.എസ് മമ്മിയൂർ/അക്ഷരവൃക്ഷം/ശുചിത്വശീലങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
21:35, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വശീലങ്ങൾ

ചെറുപ്പം മുതലേ നാം കേൾക്കുന്ന ഒരു വാക്കാണ് ശുചിത്വം. എന്താണ് ശുചിത്വം എന്ന് നമുക്കറിയാമെങ്കിലും അത് പാലിക്കുന്ന കാര്യത്തിൽ നാം പൂർണ്ണരല്ല. ശുചിത്വം എന്ന് പറയുമ്പോൾ പ്രധാനമായും രണ്ട് തരത്തിലാണ് ഉള്ളത്. വ്യക്തി ശുചിത്വവും, പരിസര ശുചിത്വവും. ജീവിതത്തിൽ നാം ശുചിത്വം പാലിക്കുകയാണെങ്കിൽ നമുക്ക് നല്ല ആരോഗ്യം ഉണ്ടാകും. ദിവസവും രാവിലെ എഴുന്നേൽക്കുക, രണ്ടുനേരവും പല്ലു തേയ്ക്കുക, കുളിച്ച് വസ്ത്രം മാറുക, ആഹാരത്തിനു മുമ്പും ശേഷവും കയ്യും വായും കഴുക, തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മുഖം മറയ്ക്കുക എന്നിങ്ങനെ ഓരോ വ്യക്തിയും പാലിക്കുന്ന ശുചിത്വമാണ് വ്യക്തി ശുചിത്വം. ഇങ്ങനെയുള്ള കാര്യങ്ങൾ നാം ശീലിച്ചാൽ നമുക്ക് ഒരു പരിധിവരെ അസുഖങ്ങൾ വരാതെ തടയാൻ കഴിയും.

              വ്യക്തിശുചിത്വം പോലെ പ്രാധാന്യമേറിയതാണ് പരിസരശുചിത്വവും. നാം ജീവിക്കുന്ന ചുറ്റുപാട് വൃത്തിയായി സൂക്ഷിക്കുന്നതാണ് പരിസര ശുചിത്വം. വൃത്തികേടായ പരിസരത്ത് താമസിക്കുന്നവർക്ക് പലതരം അസുഖങ്ങളും വരും. കൊതുക്, എലി, ഈച്ച, പാറ്റ എന്നിങ്ങനെയുള്ള  ജീവികൾ വൃത്തികേടായ സ്ഥലങ്ങളിൽ പെറ്റുപെരുകി ആണ് രോഗങ്ങൾ പരത്തുന്നത് എന്ന് ഈ അവസരത്തിൽ നാം ഓർക്കേണ്ടതാണ്. അതുകൊണ്ട് നാം നമ്മുടെ ചുറ്റുമുള്ള പരിസരം വൃത്തിയായി സൂക്ഷിക്കാൻ എപ്പോഴും ശ്രമിക്കണം. നാമോരോരുത്തരും ശ്രമിച്ചാൽ നമ്മുടെ പരിസരം വൃത്തിയായി സൂക്ഷിക്കാൻ നമുക്ക് കഴിയും. വ്യക്തി ശുചിത്വവും, പരിസര ശുചിത്വവും പാലിക്കേണ്ടത് ആവശ്യകതയെക്കുറിച്ച് ഈ കാലഘട്ടത്തിൽ നാം മനസ്സിലാക്കിയതാണ്. കൊറോണ വൈറസ് നെ പോലെ മനുഷ്യശരീരത്തെ നശിപ്പിക്കുന്ന ജീവികളെ ഒരു പരിധിവരെ തടയാൻ ശുചിത്വം മൂലം കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ ശുചിത്വത്തിന് കൂടുതൽ പ്രാധാന്യം നൽകണം. ശുചിത്വമുള്ള നാട് ആരോഗ്യമുള്ള വ്യക്തികൾ ഇതായിരിക്കണം നമ്മുടെ സ്വപ്നം. 


ദയാ കാർമലിൻ ജോസഫ്
3 B എൽ എഫ് സി യു പി സ്കൂൾ മമ്മിയൂർ
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം