സർവോദയാ ഹയർ സെക്കന്ററി സ്കൂൾ ഏച്ചോം/അക്ഷരവൃക്ഷം/ മരങ്ങൾകാക്കും നവകേരളം

Schoolwiki സംരംഭത്തിൽ നിന്ന്
21:28, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shajumachil (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മരങ്ങൾകാക്കും നവകേരളം

കാലാവസ്ഥാവ്യതിയാനം നാം ഉപയോഗിക്കു ന്നതും കേൾക്കുന്നതുമായ ദൈനംദിനവാക്കുകളിൽ ഒന്നായിരിക്കുകയാണ്.എന്നാൽ നാം പ്രത്യക്ഷമായി നേരിട്ടുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിന് വേണ്ട രീതിയിലുള്ള പ്രാധാന്യം ലഭിക്കുന്നില്ല എന്നത് ചർച്ച ചെയ്യപ്പെടേണ്ട വസ്തുതയാണ്.കാലം തെറ്റി പെയ്യുന്ന മഴയും അലിഞ്ഞ് ഇല്ലാതാകുന്ന മഞ്ഞും മലകളും ലോകത്തിന്റെ പല ഇടങ്ങളിലും നേരിട്ടുകൊണ്ടിരിക്കുന്ന രൂക്ഷമായ ജലക്ഷാമവുമെല്ലാം കാലാവസ്ഥയ്ക്കു ണ്ടാകുന്ന രൂക്ഷമായ മാറ്റങ്ങൾ കാരണമാണ്.എന്തിനേറെ പുതിയ പഠനങ്ങൾ പറയുന്നത് കേരളത്തെ പിടിച്ചു ലച്ച മഹാപ്രളയത്തിൽ വരെ കാലാവസ്ഥ വ്യതിയാന ത്തിന്റെ ചെറുതല്ലാത്ത പങ്കുണ്ട് എന്നതാണ്. മനുഷ്യരാശിയുടെ നിലനിൽപ്പിന് തന്നെ ഭീഷണി ആയേക്കാവുന്ന ഈ പരിസ്ഥിതി പ്രശ്‌നത്തെ കാലാവസ്ഥയിൽ ഉണ്ടാകുന്ന വ്യതിയാനം എന്നതിലുപരി നാം അറിയേണ്ടതുണ്ട്.കാലാവസ്ഥയിൽ ഉണ്ടാവുന്ന പ്രകടവും പതിറ്റാണ്ടുകളോ ദശലക്ഷക്കണക്കിനോ വർഷങ്ങൾ നീണ്ടുനിൽക്കുന്നതുമായ മാറ്റത്തെയാണ് കാലാവസ്ഥവ്യതിയാനം എന്നതുകൊണ്ട് അർത്ഥമാക്കു ന്നത്. എന്നാൽ ഈ മാറ്റം രൂക്ഷമായ പാരിസ്ഥിതിക ആഘാതങ്ങൾക്ക് വഴിയൊരുക്കുന്നു. ഭൂഖണ്ഡങ്ങ ളുടെ സ്ഥാനഭ്രംശം, ഭൂമിയുടെ ചരിവ്, അടുത്ത പ്രദേശങ്ങളിൽ അഗ്നിപർവ്വത സ്‌ഫോടനങ്ങൾ എന്നിവ കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാ കുന്നുണ്ടെങ്കിലും മരങ്ങൾ വെട്ടിമുറിച്ചും കുന്നിടിച്ച് മാറ്റിയും നാം നടത്തുന്ന വികസനപ്രവർത്തനങ്ങളും വലിയ തോതിലുള്ള പരിസ്ഥിതി പ്രശ്‌നങ്ങൾക്ക് വഴിയൊരുക്കുന്നു. കൽക്കരി, പെട്രോൾ തുടങ്ങിയ ഫോസിൽ ഇന്ധനങ്ങളുടെ അമിതമായ ഉപയോഗം അന്തരീക്ഷത്തിൽ കാർബൺ,മീഥൈൻ,സി,എഫ്.എൽ തുടങ്ങിയ ഹരിതഗൃഹവാതകങ്ങളുടെ വർദ്ധനവിന് വഴിയൊരുക്കുകയും ഇവ സൃഷ്ടിക്കുന്ന ഹരിതഗൃഹ പുതപ്പ് സൂര്യതാപത്തെ പുറത്തേക്ക് ഒഴുകാൻ അനു വദിക്കാതെ ഭൂമിയിൽ തന്നെ തടഞ്ഞുനിർത്തി.

അന്തരീക്ഷ താപത്തെ ക്രമാതീതമായി ഉയർ ത്തുകയും ഇത് ആഗോളതാപനത്തിനും കാലാവസ്ഥാ വ്യതിയാനത്തിനും വരെ കാരണമാകുകയും ചെയ്യുന്നു. ഭൂമിയുടെ ആവിർഭാവം മുതൽ തന്നെ രൂപപ്പെട്ടിരുന്ന ഹരിതഗൃഹാവരണം പ്രകൃതിയുടെ മേലുള്ള മനുഷ്യന്റെ അനിയന്ത്രിതമായ ഇടപെടൽ മൂലം കാഠിന്യമേറി ഇന്ന് നമ്മെ വലിയ തോതിൽ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു. അനിയന്ത്രിതമായി പ്ലാസ്റ്റിക് അന്തരീക്ഷത്തിലേക്ക് തള്ളുന്നതും രാസവളങ്ങളുടെ യും കീടനാശിനികളുടെയും അമിതമായ ഉപയോഗവു മെല്ലാം ഈ ഹരിതഗൃഹ ആവരണത്തിന്റെ കാഠിന്യമേറാൻ കാരണമാകുന്നു. എന്നാൽ കാടുവെട്ടിത്തെളിച്ച് നാം നടത്തുന്ന വികസനപ്രവർത്തനങ്ങളാണ് പ്രകൃതിയെ ഏറെ പ്രതികൂലമായി ബാധിക്കുന്നത്. നാം വൃക്ഷങ്ങൾ വെട്ടി മാറ്റുമ്പോൾ അവയിൽ ഉൾപ്പെട്ടുകൊണ്ടിരിക്കുന്ന കാർബൺ ഡൈ ഓക്‌സൈഡ് തിരിച്ച് അന്തരീക്ഷത്തിലേക്ക് എത്തുന്നു. ഇത് നമ്മുടെ നിലനിൽപ്പിന് തന്നെ ഭീഷണി ആവുന്നു. പ്രകൃതി യിലെ നേരിയ മാറ്റത്തോട് പോലും പ്രതികരിക്കുന്ന ജീവജാലങ്ങലുടെ കൂട്ടവംശനാശത്തിന് വരെ ഇത് കാരണമായേക്കാം.ഇന്ന് ഈ പ്രതിസന്ധികളെ നേരിടാൻ പറ്റിയ ഏറ്റവും ഫലപ്രദമായ മാർഗം മരങ്ങൾ വച്ചുപിടിപ്പിക്കുക എന്നത് മാത്രമാണ്.മരങ്ങൾ വച്ചുപി ടിപ്പിക്കുന്നതുവഴി അന്തരീക്ഷം ശുദ്ധമാവുന്നു.അതിൽ ഓക്‌സിജന്റെ അ ളവ് വർദ്ധിക്കുന്നു.ജീവജാലങ്ങൾക്ക് വാസസ്ഥലമാകുന്നു.പൊള്ളുന്ന ചൂടിൽ മരം തണൽ ആകുന്നു. കോൺക്രീറ്റ് കെട്ടിട സമുച്ചയങ്ങളല്ല കാടും കാട്ടാറും മലനിരകളും താഴ് വാരങ്ങളും പക്ഷിമൃഗാ ദികളുമുള്ള നവകേരളമാണ് പ്രളയത്തെ അതിജീവിച്ച മലയാളിക്ക് ആവശ്യം. പ്രളയത്തിനുമീതെ ജാതി മത വർഗ വ്യത്യാസങ്ങളില്ലാതെ കോർത്തുപിടിച്ച കൈകളാൽ നമുക്ക് പടുത്തുയർത്താം മരങ്ങളെ കാക്കുന്ന മരങ്ങൾ കാക്കുന്ന നവകേരളം.

നയനാന്ദ് എം.പി.
10 A സർവ്വോദയ ഹയർസെക്കണ്ടറി സ്‍ക‍ൂൾ ഏച്ചോം
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം