എസ്സ് എം എസ്സ് എൻ എൽ പി എസ്സ് വൈക്കം/അക്ഷരവൃക്ഷം/വിളിക്കാതെ വന്ന കൂട്ടുകാരൻ
വിളിക്കാതെ വന്ന കൂട്ടുകാരൻ
ഞാനും മാളുവും നല്ല കൂട്ടുകാരാണ്, എന്റെ അമ്മയുടെ വീടിനടുത്താണ് മാളുവിന്റെ വീട്. മിടുക്കിയാണവൾ. അവളുടെ അമ്മ വിദേശത്ത് നേഴ്സാണ് .അവധിക്ക് വരുമ്പോഴെല്ലാം എനിക്ക് ഒത്തിരി സമ്മാനങ്ങൾ തരാറുണ്ട് .ഇടയ്ക്കിടെ വാട്സ് ആപ്പിൽ എന്റെ വിശേഷങ്ങൾ അന്വേഷിക്കാറുണ്ട്. അങ്ങനെ ഈ മാർച്ചിൽ അമ്മ വരുമെന്ന് പറഞ്ഞ് അവൾ വളരെ സന്തോഷത്തിലായിരുന്നു. പറഞ്ഞ സമയത്ത് അമ്മ എത്തി പക്ഷെ കൊറോണ ബാധിച്ച ആ അമ്മയുടെ അടുത്ത് പോകാനോ സന്തോഷിക്കാനോ അവൾക്ക് കഴിഞ്ഞില്ല. എന്റെ മാളു ഒരു പാട് വിഷമിച്ചു കാണും എന്തായാലും ആ അമ്മ അതിനെ അതിജീവിച്ചു.അതിനു ശേഷം മാളൂന്റെ അമ്മ എനിക്കൊരു വാട്സ് ആപ്പ് മെസേജ് അയച്ചു.അതിങ്ങനെ ആയിരുന്നു. < മോളെ ഗൗരി എനിക്ക് ഒരു അസുഖം പിടിപെട്ടു കൊറോണ എന്നൊരു ഭീകരൻ വൈറസ്. വിളിക്കാതെ വന്ന ആ കൂട്ടുകാരൻ എന്നെ പിടികൂടി എന്ന് ഞാൻ മനസ്സിലാക്കിയത് മാർച്ച്11നായിരുന്നു. എന്നിലൂടെ മറ്റു ആളുകളെ കാണാം എന്നാണ് അവൻ വിചാരിച്ചത് പക്ഷേ ആരോഗ്യ പ്രവർത്തനത്തിന് പേരുകേട്ട നമ്മുടെ സർക്കാർ അത് നേരത്തെ തന്നെ തടഞ്ഞിരുന്നു. അവൻ എന്നെ കുറച്ചൊന്നുമല്ല തളർത്തിയത്. ഞാൻ മരിച്ചു പോകും എന്ന് ഭയപ്പെട്ട് നിമിഷങ്ങൾ. എനിക്ക് എൻറെ മാളുവിനെയും നിങ്ങളെയുമൊക്കെ കാണാൻ ഇനി പറ്റില്ല എന്ന് തോന്നിയ നിമിഷങ്ങൾ. എങ്കിലും ആശുപത്രിയിലെ ഡോക്ടർമാരും മറ്റ് ജീവനക്കാരും തന്ന ആത്മവിശ്വാസം എനിക്ക് ആ വൈറസ്സിനോട് പൊരുതാനുള്ള കരുത്ത് നേടിതന്നു . ഞാൻ ഒറ്റയ്ക്ക് പൊരുതി, അവൻ തോറ്റു പിൻവാങ്ങി. അവൻ വന്ന സ്ഥലം മാറിപ്പോയി ഇത് ആരോഗ്യ സുരക്ഷയ്ക്ക് പേരുകേട്ട കേരളമാണ് ഇവിടെ ഒരു വൈറസ്സിനും അധികം നാൾ ജീവിച്ചു പോകാൻ സാധിക്കില്ല. മോളെ ഈ വൈറസിനെ ഭയക്കേണ്ട കാര്യമില്ല ജാഗ്രതയാണ് വേണ്ടത്. എപ്പോഴും സോപ്പ് ഉപയോഗിച്ച് കൈകഴുകൂ സാമൂഹിക അകലം പാലിക്കൂ കൊറോണാ വൈറസിനെ തുരത്തൂ.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വൈക്കം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വൈക്കം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോട്ടയം ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ