എൻ എം യു പി എസ് വള്ളിയൂർക്കാവ്/അക്ഷരവൃക്ഷം/ അവധിക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
21:02, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Skkkandy (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അവധിക്കാലം

ഇന്ന് നാമെല്ലാവരും നേരിട്ടുകൊണ്ടിരിക്കുന്ന വലിയൊരു വിപത്താണ് കൊറോണ. അപ്രതീക്ഷിതമായി നമുക്ക് സംഭവിച്ച ഒരു വലിയ വിപത്താണ് കൊറോണ. ഈ വൈറസിനെ സോപ്പ് ഉപയോഗിച്ച് കൈകളും കഴുകുന്നതിലൂടെ നമുക്ക് തുരുത്തി ഓടിക്കുവാൻ സാധിക്കും. ഇതുകൊണ്ട് നമ്മൾ പ്രധാനമായും മനസ്സിലാക്കേണ്ടത് ശുചിത്വം പ്രധാനമാണ്. പണ്ടുള്ളവർ പുറത്തുപോയി വന്നുകഴിഞ്ഞാൽ കയ്യും, കാലും മുഖവും കഴുകിയതിനുശേഷം ശേഷം മാത്രമേ വീട്ടിൽ പ്രവേശിക്കുകയായിരുന്നു. പക്ഷേ ഇന്ന് അങ്ങനെ ഒന്നും കാണാറില്ല മുതിർന്നവർ പറഞ്ഞാൽ പോലും അത് പുച്ഛിച്ചു തള്ളുകയായിരുന്നു. എന്തായാലും നമുക്ക് അവരുടെ വാക്കുകൾ അനുസരിക്കേണ്ട ഒരു കാലഘട്ടം വന്നിരിക്കുകയാണ്. ഒരുപാട് ജീവിതമാണ് ചുരുങ്ങിയ കാലയളവിൽ പൊലിഞ്ഞു പോയിട്ടുള്ളത്. എന്നും തിരക്കും ടെൻഷനും നിറഞ്ഞ ജീവിതമായിരുന്നു പല കുടുംബങ്ങളിലും ഉണ്ടായിരുന്നത്. ഇന്ന് അതിനൊക്കെ ഒരു മാറ്റം വന്നിരിക്കുകയാണ് തങ്ങളുടെ വീടുകൾ വൃത്തിയാക്കി കുഞ്ഞുങ്ങളോട് ഒത്തു സമയം ചിലവഴിക്കാനും അവരോട് കൂട്ടുകൂടി ആടാനും പാടാനും രക്ഷിതാക്കൾക്ക് സമയം കിട്ടുന്നു ഇന്ന് നമ്മൾ കഴിക്കുന്നത് വിഷമയമാണ് . ഈ കൊറോണ കാലത്ത് വിഷമില്ലാത്ത നല്ല പച്ചക്കറികൾ നമുക്ക് കൃഷി ചെയ്യാം . ഒട്ടേറെ പാഠങ്ങൾ' പഠിക്കുവാനും തിരുത്തുവാനു അവസരം ഉണ്ടായിരിക്കുകയാണ്. പല കൂട്ടുകാർക്കും തങ്ങളുടെ കൂട്ടുകാരെ പിരിഞ്ഞ വേദനയുണ്ട് പുറത്തിറങ്ങി കളിക്കുവാനും സ്കൂളിൽ പോകുവാനും നിയന്ത്രണങ്ങൾ വന്നിരിക്കുന്നു . പക്ഷേ നമ്മൾ പാലിച്ചേ പറ്റൂ നമ്മുടെ നാടിനുവേണ്ടി സമൂഹത്തിനുവേണ്ടി ആരോഗ്യമുള്ള ഒരു മനസ്സും ശരീരവും നമുക്ക് വീട്ടിലിരുന്നു തന്നെ നല്ല ചിന്തകളിലൂടെയും നല്ല പ്രവർത്തികൾ ചെയ്യുന്നതിലൂടെയും വ്യായാമത്തിലൂടെയും കൈവരിക്കാം. നമുക്ക് നമ്മുടെ പഴയ ലോകത്തെ സന്തോഷങ്ങളെ തിരിച്ചുപിടിക്കാം. അതിനായി എല്ലാവരും ഒറ്റക്കെട്ടായി നിന്നു കൊണ്ട് തന്നെ ഈ മഹാമാരിയെ തുരുത്തി ഓടിക്കാം

അദ്വൈത് കെ വി
4 A എൻ എം യു പി സ്കൂൾ വളളിയൂർക്കാവ്
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - skkkandy തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം