ഗവ, യു പി സ്കൂൾ , താവക്കര/അക്ഷരവൃക്ഷം/ കൊറോണ തുളളൽ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ തുളളൽ

പെട്ടെന്നൊരുന്നാൾ പൊട്ടിവിരിഞ്ഞു
കൊറോണയെന്നൊരു മാരകരോഗം (2)
കോവിഡ്19 എന്നൊരു രോഗം
നാട്ടാർക്കെല്ലാം ഭീതിപടർത്തി
എന്തൊരു രോഗം എന്തൊരു പേര്
എന്താണപ്പാ ഇങ്ങനെ പേരോ?
കോവിഡ് 19, കൊറോണയെന്നും
രണ്ടും രണ്ടുംഒന്നാണല്ലോ
പെട്ടെന്നൊരുന്നാൾ പൊട്ടിവിരിഞ്ഞു
കൊറോണയെന്നൊരു മാരകരോഗം (2)
ചൈനക്കാരിൽ കയറിയിരുന്നു
ലോകം മുഴുവൻ ചുറ്റിപ്പാഞ്ഞു
അടുത്തു വന്നോർക്കൊക്കെ കൊടുത്തു
കൊറോണയെന്നൊരു മഹാമാരി
മാരി വിതച്ചു മരണം കൊയ്തു
ഹാ.. കുറച്ചു പേരെ കിടപ്പിലുമാക്കി
നമ്മൾക്കൊന്നേ ചെയ്യാനുള്ളൂ
വ്യക്തിശുചിത്വം, പരിസര ശുചിത്വം
കൈയും, മുഖവും സോപ്പിട്ടോളു
പനിയും ചുമയുംവന്നാൽ പിന്നെ
ഡോക്ടർ തന്നെ ശരണം ശരണം.
അകലം വേണം നമ്മൾ തമ്മിൽ
മനസ്സ് കൊണ്ടൊരു അടുപ്പം വേണം
കേരളമെന്നൊരു ചെറിയൊരു നാട്ടിൽ
ഭയമില്ലാതെ കഴിയും ഞങ്ങൾ
മരണം കുറവ് രോഗവിമുക്തി
ലോകത്തിൽ നാം എന്നും മുന്നിൽ (

അംബര സി വി
ഏഴാം തരം ഗവൺമെൻറ് യുപി സ്കൂൾ താവക്കര
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത