ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/അക്ഷരവൃക്ഷം/അനാഥമന്ദിരത്തിലകപ്പെട്ട അമ്മ
അനാഥമന്ദിരത്തിലകപ്പെട്ട അമ്മ
ഒരു അനാഥമന്ദിരത്തിലകപ്പെട്ട അമ്മയുടെ കഥയാണിത് . മന്ദിരത്തിലെ ടെലിവിഷനിൽ ഒരു ന്യൂസ് ചാനൽ റിപ്പോർട്ടർ സർക്കാർ ലോക്ക്ഡൗൺ പിൻവലിച്ചത് റിപ്പോർട്ട് ചെയ്യുന്നു. ഈ സമയത്തു ഓർഫനേജിന്റെ മുന്നിൽ ഒരു കാർ വന്നു നിന്നു . അതിൽ നിന്നും അമ്പത്തി അഞ്ചു വയസ്സോളം പ്രായം വരുന്ന സുമുഖനായ ഒരാൾ ഓർഫനേജിലെ ഗേറ്റ് തുറന്നു അകത്തേക്ക് കടന്നു വരുന്നു. മുറ്റത്ത് ചെടികൾക്ക് വെള്ളം നനച്ചു കൊണ്ടിരിക്കുന്ന സിസ്റ്റർ ആഗതനെ കണ്ട് : സിസ്റ്റർ : സർ ! ഗുഡ് മോർണിംഗ് ജോസഫ് സർ ! ജോസഫ് : ഗുഡ് മോർണിംഗ് സിസ്റ്റർ. ജോസഫിന്റെ കണ്ണുകൾ ആ പരിസരം മുഴുവൻ വീക്ഷിക്കുന്നു. സിസ്റ്ററെ സഹായിക്കുന്ന അവിടത്തെ അന്തേവാസികളെ അവിടെ കാണാം. സിസ്റ്റർ: ഞാൻ അമ്മയെ വിളിക്കാം. ജോസഫ് : സിസ്റ്റർ ഞാൻ അമ്മയെ കൂട്ടി കൊണ്ടു പോകാൻ വന്നതാണ് . ഈ ഒരു മാസം ലോക്ക്ഡൗണായി ഞാൻ വീട്ടിൽ ഇരുന്നപ്പോഴാണ് രണ്ടുവർഷമായി ഇവിടെ കഴിയുന്ന എന്റെ അമ്മയെ ഞാൻ ഓർത്തത് . എതിർപ്പ് ഒന്നും പറയരുത് . അമ്മയെ എന്റെ കൂടെ വിടണം . അകത്തുനിന്നും ഒന്നോ രണ്ടോ അന്തേവാസികൾക്കൊപ്പം അമ്മ നടന്നുവരുന്നതു അയാൾ കണ്ടു . അമ്മയെ ജോസഫ് കെട്ടിപ്പിടിക്കുന്നു. ജോസഫ് : അമ്മേ .. അമ്മയെ ഞാൻ കൂട്ടിക്കൊണ്ടു പോകാൻ വന്നതാണ്. അമ്മ : കേട്ടില്ലെ മദർ ഇവൻ പറയുന്നത് . എടാ, ഇവിടെ വന്ന് ആദ്യത്തെ രണ്ടുമൂന്നു മാസം വല്ലാത്ത പേടിയായിരുന്നു എനിക്ക്. എല്ലാവരും ഉണ്ട് പക്ഷെ ആരും ഇല്ല എന്ന തോന്നലായിരുന്നു . പിന്നെ അത് ശീലമായി. ഇവിടെ പരിഭവമില്ല, ഒരു പരാതിയുമില്ല . കുത്തുവാക്കുകളും കുറ്റപ്പെടുത്തലുകളും ഇല്ല. പുറത്തു നടക്കുന്ന ഒന്നും തന്നെ ഞങ്ങൾ ആരും അറിയാറില്ല .ഒരാൾക്ക് സുഖം വന്നാൽ എല്ലാവരുംകൂടി അയാളെ ശുശ്രൂഷിയ്ക്കും, അയാൾക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്നു. ഇവിടെ അമ്മക്ക് സന്തോഷമാണ്. ഇനി നീ വരുമ്പോൾ എല്ലാവരെയും കൂട്ടി വരണം. ഒറ്റയ്ക്ക് നീ വരരുത് . നിങ്ങളെല്ലാവരേയും കൂടി കാണുന്നതാണ് ഈ അമ്മയ്ക്കു സന്തോഷം. ഇത് കേട്ടു ജോസഫ് അമ്മയുടെ കാലിൽ വീണു നമസ്കരിച്ചു . ജോസഫ് പുറത്തേക്ക് പോയി . ഓടി പോകുന്ന അയാളുടെ കാറിനെ നോക്കി ഓർഫനേജിന്റെ പുറത്ത് സന്തോഷത്തോടെ എല്ലാവരും കൈ വീശി യാത്രയാക്കുന്നു അന്തേവാസികളെയും അമ്മയെയും മദറിനെയും കാണാം .
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മട്ടാഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മട്ടാഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- എറണാകുളം ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ