സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി/അക്ഷരവൃക്ഷം/കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
20:11, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Skkkandy (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ വൈറസ്

മനുഷ്യരിലും മൃഗങ്ങളിലും രോഗമുണ്ടാക്കുന്ന ഒരു കൂട്ടം വൈറന്നുകളാണ് കൊറോണ വൈറസുകൾ . മനുഷ്യർ ഉൾപ്പെടെയുള്ള സസ്തനികളുടെ ശ്വാസനാളിയെ ആണ് കൊറോണ വൈറസ് ബാധിക്കുന്നത്. ജലദോഷം, പനി, മൂക്കൊലിപ്പ്, തൊണ്ടവേദന, തലവേദന തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ. ഇവ ഏതാനും ദിവസം നീണ്ടു നിൽക്കും. പ്രായമായവരിലും, ചെറിയ കുട്ടികളിലും വൈറസ് വേഗം പടരുന്നു. ന്യുമോണിയ, ബ്രോങ്കൈറ്റിസ് പോലുള്ള ശ്വാസകോശ രോഗൾ പിടിപ്പെടുന്നു. ലോകാരോഗ്യ സംഘടന കൊറോണ വൈറസിനെ മഹാമാരിയായി പ്രഖ്യാപിച്ചിരിക്കുന്നു. കോവിഡ് - 19 എന്നാണ് ഇതിന് പേര് നൽകിയിരിക്കുന്നത്.

ശരീരസ്രവങ്ങളിൽ നിന്നാണ് രോഗം പടരുന്നത്. രോഗലക്ഷണമുള്ളവർ തുമ്മുമ്പോഴും, ചുമക്കുമ്പോഴും വായിൽ നിന്ന് തെറിക്കുന്ന സ്രവങ്ങൾ വായുവിൽ പടരുകയും അത് പിന്നീട് മറ്റുള്ളവരിലേക്ക് പടർന്ന് അവർ വൈറസ് രോഗികളാവുകയും ചെയ്യുന്നു. വൈറസ് ബാധിച്ച ഒരാൾ തൊട്ട വസ്തുക്കളിൽ നിന്ന് മറ്റൊരാൾക്ക് രോഗം പടരാനും സാധ്യതയുണ്ട്.

കൊറോണ വൈറസിന് കൃത്യമായ ചികിത്സയോ, പ്രതിരോധ വാക്സിനോ ലോകത്ത് കണ്ടെത്തിയിട്ടില്ല. രോഗം തിരിച്ചറിഞ്ഞാൽ രോഗിയെ മറ്റുള്ളവരിൽ നിന്ന് മാറ്റി ഐസൊലേറ്റ് ചെയ്താണ് നിലവിൽ ചികിത്സ നൽകുന്നത്. പനിക്കും ശരീര വേദനക്കുമുള്ള മരുന്നുകൾ നൽകുകയും ശരീരത്തിലെ ജലാംശം നിലനിർത്താനായി ധാരാളം വെള്ളം നൽകുകയും ചെയ്യുന്നു. ആരോഗ്യ പ്രവർത്തകരും രോഗികളെ പരിചരിക്കുന്നവരും മാസ്ക് നിർബന്ധമായും ധരിക്കണം. വൈറസ് ബാധയെ ഒരു പരിധി വരെ നേരിടാൻ സർജിക്കൽ മാസ്ക് സഹായിക്കുന്നു.

ലോകം മുഴുവൻ വ്യാപിച്ചിരിക്കുന്ന മഹാമാരി ഇന്ന് ലോകത്ത് ജീവിച്ചിരിക്കുന്ന മനുഷ്യരിൽ ആരും തന്നെ ഇത്ര മാത്രം മരണം വിതയ്ക്കുന്ന ഈ രോഗത്തെ പറ്റി കേട്ടിട്ടുപോലുമില്ല. ഇത്തരമൊരു സാഹചര്യത്തിൽ ഇതി അതിജീവിക്കാനായി നമുക്ക് ഒരുമിച്ച് ചങ്ങല പൊട്ടിച്ചെറിയാം....

അലോന ട്രീസ റെൽജു
4A സെന്റ് തോമസ് എ യു പി സ്കൂൾ, മുള്ളൻകൊല്ലി
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - skkkandy തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം